ഹാജരാകാത്തവരുടെ ശമ്പളം പിടിക്കും
text_fieldsതിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് ജോലിക്ക് ഹാജരാകാത്ത സെക്രേട്ടറിയറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പൊതുഭരണ വകുപ്പിെൻറ നിർദേശം. സെക്രേട്ടറിയറ്റില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ അസിസ്റ്റൻറ് മുതലുള്ള ഉദ്യോഗസ്ഥരുടെ ഇ-ഓഫിസ് ലോഗിൻ ദിവസങ്ങൾ അടിസ്ഥാനമാക്കി ശമ്പളം നൽകാനാണ് നിർദേശം. മേയ് ഒന്ന് മുതലുള്ള ശമ്പളത്തിൽ ഇത് പ്രാബല്യത്തിൽ വരുത്തണമെന്നും പൊതുഭരണ സെക്രട്ടറി കഴിഞ്ഞദിവസം ധനകാര്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പിൽ ശിപാർശ ചെയ്തു.
ഉദ്യോഗസ്ഥരുടെ ഇ-ഓഫിസ് ലോഗിൻ ദിവസങ്ങൾ കുറവാണെങ്കിൽ അതിനനുസരിച്ച് ശമ്പളം കുറവ് ചെയ്യണമെന്നാണ് നിർദേശം. ലോക്ഡൗണ്‍ മുൻനിർത്തി 50 ശതമാനം ഗസറ്റഡ് ഓഫിസര്‍മാരും 33 ശതമാനം നോണ്‍ ഗസറ്റഡ് ജീവനക്കാരും ഹാജരായാല്‍ മതിയെന്നാണ് പൊതുഭരണവകുപ്പ് നേരത്തേ ഉത്തരവിറക്കിയത്. എന്നാല്‍, ഈ അനുപാതപ്രകാരം പോലും ജീവനക്കാര്‍ സെക്രേട്ടറിയറ്റില്‍ ഹാജരാകുന്നില്ലെന്നാണ് പൊതുഭരണവകുപ്പിെൻറ കണ്ടെത്തൽ. പഞ്ചിങ് ഇല്ലാത്തതിനാൽ ഇ-ഓഫിസ് ലോഗിന്‍ അടിസ്ഥാനമാക്കി ഹാജര്‍ കണക്കാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാൽ, െപാതുഭരണവകുപ്പിെൻറ ശിപാർശക്കെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ജീവനക്കാരുടെ സംഘടനകൾക്ക് എതിർപ്പുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജീവനക്കാര്‍ പരാതി പറഞ്ഞതായും അറിയുന്നു. പൊതുഗതാഗത സൗകര്യം ഇല്ലാതെ ജീവനക്കാർ എങ്ങനെ ഓഫിസിലെത്തി ഇ-ലോഗിൻ ചെയ്യുമെന്നാണ് അവരുടെ ചോദ്യം. അണ്ടർ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് ലാപ്ടോപ്പിൽ ഇ-ലോഗിൻ സൗകര്യം നൽകിയിട്ടുള്ളത്. െപാതുഗതാഗത സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്തവരുടെ ശമ്പളം വെട്ടിക്കുറക്കുന്ന നിലപാടിലേക്ക് സർക്കാർ പോകരുതെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.