ഗെയിൽ പദ്ധതി: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിെല്ലന്ന് അഭിഭാഷക കമീഷൻ
text_fieldsതൃശൂർ: വാതക പദ്ധതിക്കായി ഗെയിൽ പൈപ്പ് ലൈന്‍ സ്ഥാപിച്ചത് അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷൻ കണ്ടെത്തി.പൈപ്പ് ഇടുന്നത് അതിന് നിഷ്കർഷിച്ച അന്താരാഷ്ട്ര നിലവാരമായ അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്ജിനീയേഴ്സിെൻറ (എ.എസ്.എം.ഇ) സുരക്ഷ മാനദണ്ഡങ്ങൾ പ്രകാരമാണെന്ന ഗെയിലിെൻറ അവകാശവാദം ഇതോടെ പൊളിഞ്ഞു. ജനവാസ മേഖലകളിലൂടെ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് പൈപ്പ് ഇടുന്നതെന്ന് ചൂണ്ടിക്കാട്ടി ഗെയിൽ വിക്റ്റിംസ് ഫോറം ഹൈകോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയോഗിച്ച അഭിഭാഷക കമീഷനാണ് ഇക്കാര്യം കെണ്ടത്തിയത്. കഴിഞ്ഞ 29ന് കോഴിക്കോട് ജില്ലയിലെ കിനാലൂർ വില്ലേജിൽ തച്ചംപൊയിൽ പ്രദേശത്ത് കമീഷൻ പരിശോധന നടത്തിയിരുന്നു. അരക്കിലോമീറ്ററിൽ പരിശോധന നടത്തിയപ്പോൾ മാത്രം 76 വീടുകളാണ് കണ്ടെത്തിയത്.
ജനവാസകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് പരിശോധനക്കെത്തിയ അഭിഭാഷക കമീഷൻ അഡ്വ. വിജിത കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിക്കോട് ജില്ലയുടെ ബാക്കി ഭാഗങ്ങളിലും പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളിൽ അഭിഭാഷക കമീഷൻ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഗെയിൽ വിക്റ്റിംസ് ഫോറം ഹൈകോടതിയിൽ വീണ്ടും ഹരജി നൽകി. ഹരജി തിങ്കളാഴ്ച പരിഗണിക്കും.
എ.എസ്.എം.ഇ മാനദണ്ഡം പ്രദേശത്തെ ജനസാന്ദ്രത കണക്കിലെടുത്ത് നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. ഒന്നുമുതല്‍ 10 വരെ വീടുകളുള്ള പ്രദേശം, 10 മുതല്‍ 46 വരെ വീടുകളുള്ള പ്രദേശം, 46 വീട് മുതല്‍ മേലോട്ട്, ഇരുനില കെട്ടിടങ്ങളും ജനവാസകേന്ദ്രങ്ങള്‍ക്കും ഇടയിലുള്ളത് എന്ന ക്രമത്തിലാണത്. ഇതനുസരിച്ച് കേരളം നാലാം മേഖലയിലാണ് വേണ്ടതെങ്കിലും 10 മുതല്‍ 46 വരെ വീടുകള്‍ വരുന്ന രണ്ടിലാണ് ഉള്‍പ്പെടുത്തിയത്. ജനവാസകേന്ദ്രങ്ങളില്‍നിന്ന് 15 മീറ്റര്‍ മാറിയേ വാതക പൈപ്പ് ഇടാവൂ എന്ന വ്യവസ്ഥ ഏഴ് ജില്ലകളിൽ വ്യാപകമായി അട്ടിമറിച്ചു.
ലൈനില്‍ ചോര്‍ച്ചയുണ്ടായാല്‍ വാതകം സുരക്ഷിതമായി ഒഴിവാക്കുന്നതിന് അനുയോജ്യമായ രീതിയില്‍ വാള്‍വുകള്‍ സ്ഥാപിക്കാനും തയാറല്ല. രണ്ട് വാള്‍വ് സ്റ്റേഷനുകളുടെ ദൂരപരിധി എട്ട് കിലോമീറ്റര്‍ എന്ന അന്താരാഷ്ട്ര നയം പാലിക്കുന്നില്ല. കേരളത്തില്‍ പൈപ്പ് ലൈനില്‍ വാള്‍വ് സ്റ്റേഷനുകളുടെ ദൂരപരിധി 24 കിലോമീറ്ററാണ്. ഇതനുസരിച്ച് 67 വാൾവുകൾ വേണ്ടിടത്ത് 25 എണ്ണമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.