എയ്ഡഡ് മേഖലയിലെ ലക്ഷം അധ്യാപകരിൽ പട്ടികവിഭാഗക്കാർ 453 മാത്രം
text_fieldsതിരുവനന്തപുരം: സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂൾ മേഖലയിൽ പട്ടികവിഭാഗങ്ങളുടെ പ്രതിനിധ്യം പരിതാപകരമെന്ന് കണക്കുകൾ. സംസ്ഥാനത്തെ 7140 എയ്ഡഡ് സ്കൂളുകളിൽ (ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകൾ) 97,524 അധ്യാപകർ ജോലിചെയ്യുന്നതിൽ പട്ടികവിഭാഗക്കാർ വെറും 453 പേർ മാത്രം. ഇതിൽ 378 പേർ പട്ടികജാതിക്കാരും 75പേർ പട്ടികവർഗക്കാരുമാണ്. ഇത്രയും സ്കൂളുകളിലായി അനധ്യാപക തസ്തികയിൽ ആകെ 161 പട്ടികജാതിക്കാർ മാത്രമേയുള്ളു. 43 പട്ടികവർഗക്കാരും. സാമ്പത്തിക സ്വാധീനം കുറഞ്ഞ പട്ടിക വിഭാഗക്കാരെ എയ്ഡഡ് മേഖല മാറ്റിനിർത്തുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 850 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ സംസ്ഥാനത്തുണ്ട്. അവിടെ 13,500 അധ്യാപകർ ജോലിചെയ്യുന്നു. ഇൗ മേഖലയിലെ പട്ടികവിഭാഗ പ്രാതിനിധ്യ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടുമില്ല.
യുവജനക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി കഴിഞ്ഞ ആറു മാസമായി നടത്തിയ പരിശ്രമത്തിലാണ് പട്ടികവിഭാഗങ്ങൾക്ക് എയ്ഡഡ് സ്ഥാപനങ്ങളിൽ മതിയായ പ്രാതിനിധ്യം കിട്ടാത്തതിെൻറ കൃത്യമായ കണക്കുകൾ ശേഖരിച്ചത്. ഇൗ അധ്യാപകർക്കും അനധ്യാപകർക്കുമെല്ലാം സർക്കാർ ശമ്പളം നൽകുന്നു. എന്നാൽ, സംവരണ വ്യവസ്ഥകളൊന്നും ഇവിടെ ബാധകമാക്കുന്നില്ല. എവിടെയും മെറിറ്റ് പാലിക്കുന്നുമില്ല. എയ്ഡഡിൽ കുട്ടികളില്ലാത്തതിനാൽ േജാലിപോയ മുഴുവൻ അധ്യാപകരെയും സർക്കാർ സ്കൂളുകളിലേക്ക് പുനർവിന്യസിച്ചിരിക്കുകയാണ്. ഇത് സർക്കാർ സ്കൂളുകളിലെ പി.എസ്.സി വഴിയുള്ള നിയമനങ്ങളെയും ബാധിക്കും.
വിഷയം സമഗ്രമായി പഠിച്ച നിയമസഭയുടെ യുവജനക്ഷേമ സമിതി എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന് സർക്കാറിനോട് ശിപാർശ ചെയ്തു. ഇതിൽ പട്ടികവിഭാഗത്തിന് സംവരണം ഏർപ്പെടുത്തി അർഹമായ പ്രതിനിധ്യം ഉറപ്പാക്കണം. ഇതിനായി സ്ഥിരസംവിധാനം കൊണ്ടുവരണം. ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ എന്നീ തസ്തികകളിലേക്ക് പ്രമോഷൻ നൽകുേമ്പാഴും സംവരണം ഉറപ്പാക്കണമെന്നും ടി.വി. രാജേഷ് അധ്യക്ഷനായ സമിതി നിർദേശിച്ചു.
ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് സഥാപനങ്ങളിൽ സീനിയോറിറ്റി, യോഗ്യത എന്നീ മാനദണ്ഡങ്ങൾ പാലിച്ച് വേണം നിയമനങ്ങളും സ്ഥാനക്കയറ്റവും നടത്താനെന്നും സമിതി ശിപാർശ ചെയ്തു. റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.