സ്വന്തമായി കൂരയില്ല: ഊമയും ബധിരയുമടങ്ങുന്ന മത്സ്യത്തൊഴിലാളി കുടുംബം ഫിഷ്ലാൻറ് സെൻററിെൻറ തിണ്ണയിൽ അഭയംതേടി
text_fieldsഅമ്പലപ്പുഴ: തലചായ്ക്കാൻ സ്വന്തമായൊരു കൂരയില്ലാതെ ഊമയും ബധിരയുമടങ്ങുന്ന മത്സ്യത്തൊഴിലാളി കുടുംബം ഫിഷ്ലാൻറ് സെൻററിെൻറ തിണ്ണയിൽ അഭയം തേടി. പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്ത് 15 ാം വാർഡ് ആലിശ്ശേരി പുരയിടത്തിൽ ശിവനേശെൻറ കുടുംബമാണ് പുന്നപ്ര ചള്ളി മത്സ്യലേല ഹാളിെൻറ തിണ്ണയിൽ കഴിയുന്നത്. കഴിഞ്ഞ 14 വർഷമായിട്ട് ഈ കുടുംബം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ഒരു തുണ്ടുഭൂമിക്കും ചോർന്നൊലിക്കാത്ത ഒരു വീടിനും വേണ്ടി ഊമയും ബധിരയുമായ ഭാര്യയും നിത്യരോഗിയായ മകനുമായി ശിവനേശൻ മുട്ടാത്ത വാതിലുകളില്ല. മാറിവന്ന സർക്കാറുകൾ ശിവനേശെൻറ ദുരിതജീവിതമറിഞ്ഞ് വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഈ കുടുംബം തെരുവിൽ അന്തിയുറങ്ങേണ്ട ഗതികേടിലായി.
മെൻറൽ റിട്രാക്ഷൻ എന്ന രോഗത്തിന് അടിമയായ ഏക മകെൻറ ചികിത്സക്ക് ലക്ഷങ്ങൾ ചെലവഴിച്ചതോടെ ശിവനേശൻ വൻ കടക്കെണിയിലായി. പുന്നപ്രതെക്ക് പഞ്ചായത്തിെൻറ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നെങ്കിലും മൂന്ന് സെൻറ് സ്ഥലം വാങ്ങിയാൽ വീട് നൽകാമെന്നാണ് അധികൃതർ പറയുന്നത്.
ഈ കുടുംബത്തിെൻറ ദയനീയാവസ്ഥ 2020 ജൂലൈയിൽ പത്രവാർത്തയായിരുന്നു. അന്ന് സി.പി.എം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ അടക്കം ശിവനേശെൻറ വാടക വീട്ടിലെത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ശിവനേശൻ പറഞ്ഞു.
കടപ്പുറം വറുതിയിലായതോടെ വാടക കൊടുക്കാനും നിത്യവും കുട്ടിക്കു കൊടുക്കേണ്ട മരുന്നു വാങ്ങാനും പറ്റാത്തഅസ്ഥയായി. ഇതോടെയാണ് കുടുംബവുമായി തെരുവിലേക്കിറങ്ങിയത്. ജീവിതം ദുരിതം അപേക്ഷയായി ജില്ല കലക്ടർക്ക് സമർപ്പിച്ചിരുന്നു. ഇതു പ്രകാരം പുന്നപ്ര തെക്ക് പഞ്ചായത്ത് അധികൃതരോട് കലക്ടർ റിപ്പോർട്ട് തേടിയെങ്കിലും നാളിതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ശിവനേശൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.