സർ, മാഡം വിളി വേണ്ട; സ്ഥാനപ്പേര് ഉചിതം
text_fieldsപാലക്കാട്: 'സർ', 'മാഡം' അഭിസംബോധന ഒഴിവാക്കി ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര് വിളിക്കുന്നതാണ് ഉചിതമെന്ന് മനുഷ്യാവകാശ കമീഷൻ. സർക്കാർ ഓഫിസുകളിലെ സർ, മാഡം വിളികൾക്കെതിരെ പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിലാണ് കമീഷൻ നിലപാട് വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥനെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നത് അവഹേളനമായി കരുതാൻ കഴിയില്ല. ഒരാളോടുള്ള ബഹുമാനം ഹൃദയത്തിൽനിന്നാണ് ഉണ്ടാവേണ്ടത്. പരസ്പരബഹുമാനം ആരോഗ്യകരമായ ഔദ്യോഗിക ബന്ധങ്ങളിലൂടെയാണ് പ്രകടിപ്പിക്കേണ്ടതെന്നും അല്ലാതെ ഭംഗിവാക്കുകളിലൂടെയല്ലെന്ന അഭിപ്രായമാണ് കമീഷനുള്ളതെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വ്യക്തമാക്കി.
സർ, മാഡം വിളികൾ ഒഴിവാക്കാൻ വിപുലമായ ബോധവത്കരണം സമൂഹത്തിൽ ഉണ്ടാവേണ്ടത് അഭിലഷണീയമാണെന്നും ഭരണപരിഷ്കരണ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കരുതുന്നെന്നും ഉത്തരവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.