പാളങ്ങളുടെ പണി തുടരുന്നു; സ്പെഷൽ ട്രെയിനുകളുടെ എണ്ണത്തിലും കുറവ്
text_fieldsകോട്ടയം: പാളങ്ങളുടെ അറ്റകുറ്റപ്പണിയും ട്രാക്കുകളുെട നവീകരണവും ജീവനക്കാരുടെ കുറവും മൂലം ട്രെയിൻ ഗതാഗതം ഭാഗികമായി താറുമാറായതിനു പിന്നാലെ സ്പെഷൽ ട്രെയിനുകൾ അനുവദിക്കുന്നതിലും ഇത്തവണ റെയിൽവേ വീഴ്ചവരുത്തിയതായി ആക്ഷേപം. ശബരിമല തീർഥാടകർക്കുള്ള സ്പെഷൽ ട്രെയിനുകളുടെ എണ്ണത്തിൽ കുറവുവരുത്തിയ റെയിൽവേ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ പെങ്കടുക്കാൻ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കും പോകുന്നവർക്കുമായി പ്രത്യേക ട്രെയിനുകളും അനുവദിച്ചിട്ടില്ല.
മുൻ വർഷങ്ങളിൽ ശബരിമല സ്പെഷലായി 20ലധികം ട്രെയിനുകളും മറ്റുള്ളവർക്കായി 10 മുതൽ 15വരെ ട്രെയിനുകളും അനുവദിച്ചിരുന്നു. പാളങ്ങളിൽ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ശബരിമല സ്പെഷൽ ട്രെയിനുകളും കൃത്യമായി എത്തുന്നില്ല. ആകെയുള്ളത് ഒന്നോ രണ്ടോ ട്രെയിനുകൾ മാത്രം. മുമ്പ് പ്രതിദിനം ആറ് ട്രെയിൻവരെ സ്പെഷൽ സർവിസ് നടത്തിയിരുന്നു. ഇതോെടാപ്പം പാസഞ്ചർ അടക്കം പലട്രെയിനുകളും റദ്ദാക്കുകയും ചെയ്തു. ഡൽഹി-ചെന്നൈ-കൊൽക്കത്ത-ബംഗളൂരു-മംഗലാപുരം-ആന്ധ്ര-മുംബൈ എന്നിവടങ്ങളിൽനിന്നെല്ലാം കൂടുതൽ ട്രെയിനുകൾ കേരളത്തിലേക്ക് സർവിസ് നടത്തിയിരുന്നെങ്കിലും ഇത്തവണ ട്രെയിനുകൾ നാമമാത്രമാണെന്നും യാത്രക്കാർ പറയുന്നു.
മാസങ്ങൾക്കു മുമ്പുതന്നെ സ്പെഷൽ ട്രെയിനുകളിൽ ടിക്കറ്റുകൾ പൂർണമായും റിസർവ് ചെയ്യുമെന്നതിനാൽ എല്ലാസർവിസുകളും റെയിൽവേക്ക് ലഭകരമായിരുന്നു. ഇക്കുറി അഡ്വാൻസ് റിസർവേഷനും കൂടുതലായി ഏർപ്പെടുത്തിയിരുന്നില്ല. നിലവിലുള്ള ട്രെയിനുകളിലും ബഹുഭൂരിപക്ഷത്തിനും ടിക്കറ്റ് ലഭിച്ചിട്ടുമില്ല. ബംഗളൂരു-മംഗലാപുരം-ചെെന്നെ എന്നിവടങ്ങളിൽനിന്നുള്ള സ്ഥിരം ട്രെയിനുകളിൽ ടിക്കറ്റുകൾ മുഴുവൻ ആഴ്ചകൾക്ക് മുമ്പ് ബുക്കിങ് പൂർത്തിയായെന്നും കാത്തിരിപ്പ് പട്ടികയിൽഇടംപിടിച്ചവർക്കുപോലും ടിക്കറ്റ് കിട്ടാത്ത സ്ഥിയാണുള്ളതെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ശബരിമല തീർഥാടനത്തിെൻറ രണ്ടാംഘട്ടമായ മകരവിളക്ക് കാലത്താണ് ട്രെയിനുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുക. ഇത് ജനുവരി 20-22വരെ നീളും. 20ന് നടയടച്ചാലും മടക്കയാത്രക്കാർ ഉണ്ടാകുമെന്നിരിക്കെ അതിനുള്ള മുന്നൊരുക്കവും റെയിൽവേ നടത്തിയിട്ടില്ല. ലോക്കോ പൈലറ്റുമാരുടെ കുറവാണ് ട്രെയിനുകൾ അനുവദിക്കാൻ തടസ്സമെന്ന് റെയിൽവേ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.