സ്റ്റോക്കില്ല: രണ്ടാം ഡോസ് ഇഴയുന്നു; രജിസ്ട്രേഷന് കൂടുതൽ നിയന്ത്രണങ്ങൾ
text_fieldsതിരുവനന്തപുരം: രണ്ടാം ഡോസുകാർക്ക് പ്രാമുഖ്യം നൽകുന്നതിന് മുൻകൂർ രജിസ്ട്രേഷൻ ഒഴിവാക്കുകയും വിതരണകേന്ദ്രങ്ങളിൽ മുൻഗണന നൽകുകയും ചെയ്തെങ്കിലും വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ വിതരണം ഇഴയുന്നു.
പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഒരാഴ്ചയിലേക്കെത്തുേമ്പാഴും ആരോഗ്യപ്രവർത്തകരിലെ രണ്ടാം ഡോസ് വാക്സിൻ വിതരണം രണ്ട് ശതമാനം മാത്രമാണ് വർധിച്ചത്. ഇതടക്കം 76 ശതമാനമാണ് ഇൗ വിഭാഗത്തിലെ രണ്ടാം ഡോസ് നില. ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസ് സ്വീകരിച്ചത് വയനാട്ടിലാണ്, 87 ശതമാനം.
കുറവ് മലപ്പുറത്തും, 66 ശതമാനം. മുതിർന്ന പൗരന്മാരിലെ രണ്ടാം ഡോസ് വിതരണം 25 ശതമാനം മാത്രമാണ്. പുതിയ രജിസ്ട്രേഷനുകൾക്ക് നാമമാത്രമായ സ്ലോട്ടുകളാണ് ഒാരോ ജില്ലയിലുമുള്ളത്. സ്റ്റോക്ക് കുറയുന്ന സാഹചര്യത്തിൽ രജിസ്ട്രേഷനടക്കം കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ നിർത്തിവെച്ചു. വാക്സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ 45ന് മുകളിലുള്ളവർക്ക് മാത്രമായി കോവിൻ പോർട്ടലിലെ ഷെഡ്യൂളുകൾ നിയന്ത്രിക്കാനാണ് തീരുമാനം.
ഏപ്രിൽ 28 മുതൽ രജിസ്ട്രേഷൻ തുടങ്ങിയതായി അറിയിപ്പ് ലഭിച്ചെങ്കിലും സാേങ്കതികപ്രശ്നങ്ങൾ മൂലം പോർട്ടലിലേക്ക് കടക്കാനായിരുന്നില്ല. എന്നാൽ ഇപ്പോൾ പോർട്ടലിൽ പ്രവേശിക്കാനും ഷെഡ്യൂളുകൾ കാണാനും കഴിയുന്നുണ്ടെങ്കിലും ഷെഡ്യൂൾ ചെയ്യേണ്ട ഭാഗത്ത് ചുമന്ന അക്ഷരങ്ങളിൽ '45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമെന്ന്' രേഖപ്പെടുത്തിയിരിക്കുകയാണ്.
വയസ്സ് നൽകിയാണ് രജിസ്േട്രഷനെന്നതിനാൽ നിർദിഷ്ട പ്രായപരിധിയിലല്ലാത്തവർ പ്രവേശിച്ചാൽ തുടർനടപടികൾ സാധിക്കില്ല. കേന്ദ്ര സർക്കാറിൽനിന്ന് വാക്സിൻ ലഭ്യത ഉറപ്പുവരുത്തിയശേഷം മാത്രം ഇൗ വിഭാഗത്തിനുള്ള രജിസ്േട്രഷൻ ആരംഭിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.
കേന്ദ്രത്തോട് കൂടുതൽ ഡോസ് ആവശ്യപ്പെെട്ടങ്കിലും മറുപടി പോലും ലഭിച്ചിട്ടില്ല. സ്വന്തമായി വാക്സിൻ വാങ്ങാനുള്ള ശ്രമം കമ്പനികൾ അനുകൂല നിലപാട് സ്വീകരിക്കാതായയോടെ അനിശ്ചിതത്വത്തിലുമാണ്. ഇൗ സാഹചര്യത്തിലാണ് വാക്സിനേഷനിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം. വാക്സിൻ ക്ഷാമം തുടർന്നാൽ ഒന്നാം ഡോസുകാർക്കുള്ള പുതിയ രജിസ്ട്രേഷൻ നിർത്തിവെക്കാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.