പെട്രോൾ പമ്പുടമകൾ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: പെട്രോൾ പമ്പുടമകൾ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് 23ന് 24 മണിക്കൂർ പമ്പുകൾ അടച്ചിട്ടു പ്രതിഷേധിക്കാൻ ഓൾ കേരളാ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.
പുതിയ പമ്പുകൾക്കുള്ള എൻ.ഒ.സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഏകജാലക സംവിധാനം ഉടൻ സ്യഷ്ടിക്കുക, 28.10.2014ൽ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തിൽ നൽകിയിട്ടുള്ള എൻ.ഒ.സികൾ ക്യാൻസൽ ചെയ്യുക, ക്രമക്കേടുകൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തിങ്കളാഴ്ച പമ്പുകളടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.