മാണിെയ ഉൾപ്പെടുത്തി മുന്നോട്ടു പോകാനാകില്ല- കാനം
text_fieldsകോട്ടയം: മാണിയെ മുന്നണിയിൽ ഉൾപെടുത്തിക്കൊണ്ട് മുന്നോട്ടു പോകാൻ സി.പി.ഐക്ക് ആവില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള കോൺഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സി.പി.ഐ ജയിച്ചത്. ക്രിസ്ത്യൻ വിഭാഗത്തെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരാൻ മധ്യസ്ഥ പ്രാർത്ഥനക്കാർ വേണ്ട. സി.പി.െഎ യഥാർത്ഥ ഇടത് പക്ഷമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മുന്നോട്ട് പോകാൻ സാധിക്കുന്നതെന്നും കാനം പറഞ്ഞു. കോട്ടയം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ബി.ജെ.പി വിരുദ്ധരെ ഒരുമിപ്പിക്കണമെന്നതാണ് കമ്യൂണിസ്റ്റ് നിലപാട്. സന്ദർഭത്തിനനുസരിച്ച് ആരുമായാണ് കൂടേണ്ടത് ആരെയാണ് എതിർക്കേണ്ടത് എന്ന തിരിച്ചറിവാണ് കമ്യൂണിസ്റ്റുകാരെൻറ മികവ്. ആർ.എസ്.എസിനെയും ബി.ജെ.പിയും എതിർക്കാൻ സി.പി.എമ്മിനും സി.പി.ഐക്കും കഴിയണം. ഇന്ന് നാം കാണുന്ന നിലപാടല്ല നാളെ സ്വീകരിക്കേണ്ടി വരിക. തർക്കങ്ങൾ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ എതിർക്കാൻ വേണ്ടത് ഇടത് പാർട്ടികളുടെ ഐക്യമാണ്. എന്നാൽ ഇടത് പക്ഷം ഇപ്പോൾ ദുർബലമാണ്. പലരേയും വേണ്ടെന്ന് പറയുന്നതിന് മുൻപ് ഇടത് പക്ഷത്തെ ഒരുമിപ്പിച്ച് നിർത്താൻ സാധിക്കണം. ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് ആരെയും ജാതകം നോക്കി വേർതിരിക്കേണ്ടെന്നും കാനം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധാരണകൾ ഉണ്ടാക്കേണ്ട. സി.പി.ഐ സ്വീക്കരിക്കുന്ന നിലപാടുകൾ ശരിയാണെന്ന് ജനങ്ങൾ പറയുബോൾ അതിനോട് പരിഭവിച്ചിട്ട് കാര്യമില്ല.
സി.പി.ഐ ദുർബലപ്പെട്ടെന്ന് ചില സ്നേഹിതർ പ്രചരിപ്പിക്കുന്നു. സി.പി.ഐ ദുർബലമായാൽ ഇടത് മുന്നണി ശക്തമാകുമെന്ന ധാരണ വേണ്ട. സി.പി.ഐ ദുർബലമാണെന്ന് പറയുന്നവർ കൂടെ കുറെ നാൾ താമസിച്ച ശേഷം നേരം വെളുക്കുമ്പോ ചാരിത്ര്യ ശുദ്ധിയെ സംശയിക്കുന്നവരെ പോലെയാണെന്നും കാനം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.