കേരളത്തിലെ അഞ്ച് ജില്ലകളിൽ വാക്സിൻ പൂര്‍ണമായും തീർന്നെന്ന് ആരോഗ്യ വകുപ്പ്
text_fieldsതിരുവനന്തപുരം: സർക്കാർ യജ്ഞം പ്രഖ്യാപിച്ചെങ്കിലും വാക്സിൻ ക്ഷാമം രൂക്ഷമാണെന്ന് മന്ത്രി വീണ ജോര്‍ജിെൻറ നേതൃത്വത്തില്‍ ചേർന്ന ആരോഗ്യവകുപ്പിെൻറ അടിയന്തരയോഗം വിലയിരുത്തി. വളരെ കുറച്ച് വാക്സിന് മാത്രമാണ് ഇനി സ്റ്റോക്കുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്സിന് പൂര്‍ണമായും തീര്‍ന്നു. ആഗസ്റ്റ് 11ന് വാക്സിന് വരുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. ക്ഷാമം കാരണം പല വാക്സിനേഷന് കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വാക്സിന് സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്കി തീർക്കാനും യോഗം തീരുമാനിച്ചു. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്സിന് ലഭ്യമാക്കണമെന്ന് യോഗശേഷം മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷന് യജ്ഞം വാക്സിന് ലഭ്യമാകുന്ന മുറക്ക് ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്കി. ആദ്യ ഘട്ടത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ആദ്യ ഡോസ് എങ്കിലും നല്‍കുകയാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള ഒമ്പത് ലക്ഷം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവര്‍ക്ക് ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് നല്‍കും.
2,49,943 പേര്‍ക്കാണ് തിങ്കളാഴ്ച വാക്സിന് നല്‍കിയത്. ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസും 64,24,876 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.