മൂന്നാമത്തെ സർവകലാശാലക്കും നാഥനില്ലാതാകുന്നു
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ മെെല്ലപ്പോക്ക് നയത്തിൽ സംസ്ഥാനത്തെ മൂന്നാമത്തെ സർവകലാശാലക്കും നാഥനില്ലാതാകുന്നു. കണ്ണൂർ, കാലടി ശ്രീശങ്കര സർവകലാശാലകൾക്ക് പിന്നാലെ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയാണ് ഒഴിയാൻ പോകുന്നത്. നടപടികൾ വൈകുന്നതും ആശയക്കുഴപ്പവും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം സ്തംഭനാവസ്ഥയിലേക്ക് നയിക്കുകയാണ്.
കാലാവധി കഴിഞ്ഞ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒന്നര വർഷത്തിലധികമായി പുനഃസംഘടിപ്പിക്കാതെ കിടക്കുേമ്പാഴാണ് സർവകലാശാലകളും നാഥനില്ലാ കളരിയായി മാറുന്നത്. കണ്ണൂർ, കാലടി സർവകലാശാലകളിൽ മാസങ്ങളായി വൈസ് ചാൻസലർ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള നടപടികൾ ഒച്ചിഴയും വേഗത്തിലാണ്. ഇതിനു പിന്നാലെയാണ് മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ഇൗ മാസം 25ന് പടിയിറങ്ങുന്നത്. കണ്ണൂർ, കാലടി സർവകലാശാലകളിൽ നിലവിൽ ഇൻചാർജ് വി.സിമാരുടെ ഭരണമാണ് നടക്കുന്നത്. മലയാളം സർവകലാശാല വി.സിയുടെ ചുമതലയും മറ്റൊരു സർവകലാശാല വി.സിക്ക് കൈമാറാനാണ് സർക്കാർ ആലോചിക്കുന്നത്. വൈസ് ചാൻസലറെ കണ്ടെത്തുന്നതിനായുള്ള സെർച് കമ്മിറ്റി രൂപവത്കരിച്ചതിലെ സാേങ്കതിക പ്രശ്നമാണ് കണ്ണൂർ, കാലടി സർവകലാശാലകളിലെ നിയമനം വൈകിപ്പിച്ചത്.
യു.ജി.സിയുടെ പുതിയ മാർഗരേഖ പ്രകാരം സെർച് കമ്മിറ്റിയിൽ സർവകലാശാല പ്രതിനിധിയായി നാമനിർദേശം ചെയ്യുന്നയാൾ സർവകലാശാലയുമായി ബന്ധമുള്ളയാൾ ആവാൻ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, കണ്ണൂർ സർവകലാശാല വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് സി.പി.എം നേതാവ് കൂടിയായ സിൻഡിക്കേറ്റ് അംഗം എം. പ്രകാശെൻറയും കാലടി സർവകലാശാല കമ്മിറ്റിയിലേക്ക് സിൻഡിക്കേറ്റ് അംഗമായ ടി.വി. രാജേഷ് എം.എൽ.എയുടെ പേരുമാണ് നാമനിർദേശം ചെയ്തിരുന്നത്. ഇതു രണ്ടും ചാൻസലറായ ഗവർണർ മടക്കുകയായിരുന്നു. പകരം പേര് നിർദേശിക്കാൻ പിന്നെയും വൈകി. ഒടുവിൽ കണ്ണൂർ സർവകലാശാല പ്രതിനിധിയായി ഡോ. രാജൻ ഗുരുക്കളെയും കാലടി സർവകലാശാല പ്രതിനിധിയായി ഡോ.കെ.കെ.എൻ. കുറുപ്പിനെയും നാമനിർദേശം ചെയ്തു. സെർച് കമ്മിറ്റിയിലെ മറ്റു രണ്ട് പ്രതിനിധികൾ കൂടി യോഗം ചേർന്ന് വേണം പുതിയ വി.സിയുടെ പേര് നിർദേശിക്കേണ്ടത്. നടപടികൾ പൂർത്തിയാകാൻ ഇനിയും മാസങ്ങൾ എടുക്കുമെന്ന് വ്യക്തം.
വി.സി പദവി ഒഴിയുന്ന മുറക്ക് നടപടികൾ ആരംഭിക്കാത്തതാണ് സർവകലാശാലകളുടെ ഭരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. മലയാളം സർവകലാശാലയും സമാന അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇവിടെ പി.വി.സി പദവിയുമില്ല. കേരള സർവകലാശാലയിൽ പ്രോ-വൈസ് ചാൻസലർ പദവിയും മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇൗ പദവിയിലേക്ക് ഡോ. അച്യുത് ശങ്കറിെൻറ പേരാണ് വി.സി നിർദേശിച്ചത്. എന്നാൽ, സർക്കാർ ഇൗ പദവിയിലേക്ക് മറ്റൊരാളെ നിയമിക്കാൻ ലക്ഷ്യമിട്ടതിനാൽ നിർദേശം അംഗീകരിക്കപ്പെട്ടില്ല.
ഇതോടെ നിലവിെല വി.സി മാറുന്നത് വരെ കേരളയിൽ പുതിയ പി.വി.സിയെ നിയമിക്കാനുള്ള സാധ്യതയും ഇല്ലാതായി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടിപ്പിക്കാനായി ഒാർഡിനൻസ് കൊണ്ടുവരുന്നതിന് നടപടികൾ തുടങ്ങിയിട്ട് മാസങ്ങളായി. ഗവേണിങ് കൗൺസിലിലേക്കും എക്സിക്യൂട്ടിവ് കൗൺസിലിലേക്കുമുള്ളവരുടെ പട്ടിക സർക്കാർ തലത്തിൽ തയാറാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.