ബന്ധു നിയമന വിവാദം: കെ.ടി ജലീലിനെതിരെ വിജിലൻസ് അന്വേഷണമില്ല
text_fieldsതിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിെര വിജിലൻ സ് അന്വേഷണമില്ല. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിെൻറ പരാതിയിൽ തുടർനടപടി ആവശ്യമില്ലെന്ന് വിജിലൻസ് അറിയിച്ചു. പരാതിയിൽ തുടർ നടപടി വേണ്ടെന്ന് സർക്കാറും നിലപാട് സ്വീകരിച്ചു.
വിജിലൻസ് ആൻറി കറപ് ഷൻ ബ്യൂറോക്കാണ് ഫിറോസ് പരാതി നൽകിയിരുന്നത്. പരാതിയിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് അന്വേഷിച്ച് സർക്കാറിലെ വിജിലൻസ് വകുപ്പിലേക്ക് ആൻറി കറപ്ഷൻ ബ്യൂറോ പരാതി കൈമാറി. പരാതിയിൽ നിന്ന് തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് വിജിലൻസ് വകുപ്പ് തീരുമാനിക്കുകയായിരുന്നു. പരാതിക്കാരനായ പി.കെ ഫിറോസ് നൽകിയ വിവരാവകാശ പ്രകാരമാണ് വിവരം ലഭിച്ചത്. ജലീലിനെതിരെ മാത്രമല്ല, പരാതിയിലെ മറ്റ് കുറ്റാരോപിതർക്കെതിരെയും അന്വേഷണം ഉണ്ടാകില്ല.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ മന്ത്രി ജലീൽ േയാഗത്യാ മാനദണ്ഡങ്ങൾ തിരുത്തി ബന്ധു അദീപിനെ നിയമിച്ചുവെന്നായിരുന്നു ഫിറോസിെൻറ പരാതി. ജലീലിെൻറ ബന്ധുവിന് ആവശ്യമുള്ള യോഗ്യതകളില്ലെന്നും അടിസ്ഥാന യോഗ്യത തിരുത്തിയാണ് ബന്ധുവിന് നിയമനം നൽകിയത് എന്നുമായിരുന്നു ആരോപണം. യോഗ്യതയുള്ള മറ്റ് അപേക്ഷകരെ തള്ളിയാണ് ബന്ധുവിന് നിയമനം നൽകിയതെന്നും ഫിറോസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.