കെ- റെയിൽ അനുകൂലികൾക്കെതിരെ വോട്ടഭ്യർത്ഥിച്ച് കെ- റെയിൽ വിരുദ്ധ ജനകീയ സമിതി
text_fieldsഞാലിയാകുഴി : കെ- റെയിൽ അനുകൂലികൾക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തി കെ- റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പ്രചാരണവും യോഗവും നടത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളം നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായി ഞാലിയാകുഴി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളും സമീപത്തുള്ള ഭവനങ്ങളിലും കയറി വോട്ടഭ്യർത്ഥിക്കുകയും പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഞാലിയാകുഴിയിൽ നടത്തിയ പൊതുയോഗം സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആവശ്യമായ പഠനങ്ങളോ അനുമതിയോ ഇല്ലാതെ വിനാശകരമായ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.
ജനാധിപത്യപരമായി ചെറുത്തുനിൽക്കുകയും പോലീസിന്റെ ക്രൂരതകൾക്കിരയാവുകയും ചെയ്ത സാധാരണ ജനങ്ങളെ ആക്ഷേപിക്കുകയും സമരത്തിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയും ചെയ്ത പദ്ധതി അനുകൂലികളെ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ എസ്. രാജീവൻ, രക്ഷാധികാരികളായ കെ. ശൈവ പ്രസാദ്, എം.റ്റി. തോമസ്, ജില്ലാ രക്ഷാധികാരികളായ വി.ജെ.ലാലി, മിനി കെ ഫിലിപ്പ്, സുധാകുര്യൻ, വിനു കുര്യാക്കോസ്, എജി പാറപ്പാട്, സിന്ധു ജയിംസ്, ശരണ്യാരാജ്, റോസ്ലിൻ ഫിലിപ്പ്, അപ്പിച്ചൻ എഴുത്തുപള്ളി, ലിബിൻ കുര്യാക്കോസ്, ജോസികുട്ടി മാത്യു, കെ.എൻ. രാജൻ, രതീഷ് രാജൻ, സെലിൻ ബാബു, ബാബു ജോസഫ്, മാത്യു ജേക്കബ്, മാത്യു വെട്ടിത്താനം, സിബിച്ചൻ അറുപുരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.