കുടിവെള്ളം കിട്ടാക്കനി; 'പലായന'ത്തിനൊരുങ്ങി 3000 കുടുംബങ്ങള്‍
text_fieldsആമ്പല്ലൂര്‍: അളഗപ്പനഗര്‍ പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനി. മൂവായിരത്തോളം കുടുംബങ്ങള്‍ താമസം മാറാനുള്ള ഒരുക്കത്തിലാണ്. വരന്തരപ്പിള്ളി കലവറക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളായ ഏഴ് വാര്‍ഡുകളിലെ കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതായതോടെ ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിക്കാന്‍ ഒരുങ്ങുന്നത്.
പ്രധാനമായും പാലക്കുന്ന്, വരാക്കര, കാളക്കല്ല്, തെക്കേക്കര, ചുക്കിരിക്കുന്ന്, പൂക്കോട് പ്രദേശങ്ങളിലെ കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതത്തിലായത്. ഒമ്പത് ദിവസമായി മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നടക്കുന്നില്ല.
പലയിടങ്ങളിലും പൈപ്പ് പൊട്ടിയതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ കാരണം. കുറുമാലി പുഴയുടെ കലവറക്കുന്ന് പമ്പ് ഹൗസില്‍ നിന്നാണ് അളഗപ്പനഗര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്നത്.
വരന്തരപ്പിള്ളി പെട്രോള്‍ പമ്പിന് സമീപം മെയിന്‍ പൈപ്പ് പൊട്ടികിടക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ കരാറുകാര്‍ സമരത്തിലായതിനാല്‍ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, ജല അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയ സാഹചര്യത്തില്‍ ടാങ്കറില്‍ വെള്ളം എത്തിച്ച് നല്കാന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
പുത്തൻചിറ: മാള-കൊടുങ്ങല്ലൂർ റോഡിൽ പിണ്ടാണി പാറേമേൽ തൃക്കോവിലിൽ പൈപ്പ് പൊട്ടൽ തുടർകഥയാവുന്നു. വിവരം അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നിെല്ലന്ന് നാട്ടുകാർ പറയുന്നു.
പൈപ്പ് തകർച്ച പതിവായിട്ടും കാരണം പഠിക്കാൻ അധികൃതർ തയാറായിട്ടില്ലത്രേ. വൈന്തല പമ്പിങ് കേന്ദ്രത്തിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് കുടിവെള്ളം കൊണ്ടുപോകുന്നത് ഇതുവഴിയാണ്.
അടിയന്തരമായി പൈപ്പ് നന്നാക്കി കുടിവെള്ളം ലഭ്യമാക്കണമെന്ന് ഫോർമർ അസോസിയേഷൻ സെക്രട്ടറി പി.സി. ബാബു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.