ഓക്സിജനിൽ ആശങ്കയില്ല, കേരളം ഭദ്രം; ഇനിയും കടുത്താൽ 'ശ്വാസംമുട്ടും'
text_fieldsതിരുവനന്തപുരം: നിലവിലും സമീപഭാവിയിലും ഒാക്സിജൻ ലഭ്യതയിൽ ആശങ്കയില്ലെങ്കിലും കോവിഡ് പിടിവിട്ട് കടുത്താൽ കേരളത്തിലും ശ്വാസം മുട്ടും. ഇൗ സാഹചര്യം മുന്നിൽ കണ്ട് ഒാക്സിജൻ ലഭ്യതയിൽ കുറവുണ്ടായാൽ ലഭ്യമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ പ്രതിദിന ഒാക്സിജൻ ആവശ്യം 80 ടണ്ണാണ്. 219 ടൺ സ്റ്റോക്കാണ് ഏപ്രിൽ ആദ്യം കേരളത്തിലുണ്ടായിരുന്നത്. പ്രതിദിന ഉൽപാദനം 1250 ലിറ്റർ െപർ മിനിറ്റും. ഇതാണ് ആശ്വസിക്കാൻ വക നൽകുന്നത്. പുറമെ എട്ട് ആശുപത്രികളിൽ ഒാക്സിജൻ ജനറേറ്റർ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. രണ്ടിടത്ത് ഒാക്സിജൻ ജനറേറ്റർ നടപടി പുരോഗമിക്കുകയാണ്. 2020 ഏപ്രിലിൽ പ്രതിദിന ഓക്സിജന്‍ സ്റ്റോക്ക് 99.39 ടണ്ണും ഉൽപാദനം 50 ലിറ്റര്‍ പെര് മിനിറ്റും ആയിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ ഒാക്സിജൻ ക്ഷാമം ഗുരുതര സ്ഥിതിയിലേക്ക് മാറിയതിനെ തുടർന്ന് ആരോഗ്യ വകുപ്പിെൻറ കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ച് പ്രതിദിന ഓക്സിജന്‍ ഓഡിറ്റ് നടത്തി ലഭ്യത ഉറപ്പാക്കുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്. രോഗബാധിതരില്‍ വെൻറിലേറ്റര്‍ ചികിത്സയിലുള്ളവർ, വാര്‍ഡുകളിലും മറ്റ് അനുബന്ധ മേഖലകളിലും ഓക്സിജെൻറ സഹായത്തോടെ ചികിത്സയിലിരിക്കുന്നവര്‍, ആശുപത്രികളില്‍ നിലവില്‍ ലഭ്യമായ ഓക്സിജെൻറ അളവ് എന്നിവയാണ് ഓക്സിജന്‍ ഓഡിറ്റില്‍ വിശകലനം ചെയ്യുന്നത്.
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ വരെയും താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലും ഓക്സിജന്‍ സിലിണ്ടർ വിന്യസിക്കുന്നതിനും ആംബുലന്‍സുകളിൽ പ്രത്യേകമായി ഓക്സിജന്‍ സിലിണ്ടർ ക്രമീകരിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം സംസ്ഥാനത്തും മെഡിക്കൽ ഓക്സിജൻ വില ഉയർന്നിട്ടുണ്ട്. 11.50 രൂപക്ക് ലഭിച്ചിരുന്ന ഒരു ക്യുബിക് മീറ്റർ ഓക്സിജെൻറ വില 17 രൂപയായാണ് വർധിച്ചത്.
ഇൗ സാഹചര്യത്തിൽ ഓക്സിജൻ വില നിയന്ത്രണത്തിനും കൃത്രിമക്ഷാമം തടയാനും ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഓക്സിജനിൽ ഇവിെടയുള്ള ഉപയോഗം കഴിച്ചുള്ളതു മാത്രമേ ഇതര സംസ്ഥാനങ്ങൾക്ക് നൽകാവൂ എന്ന് സർക്കാർ ഉത്തരവിറക്കിയാൽ ഭാവിയിലെ പ്രതിസന്ധി പരിഹരിക്കാനാകും. മറ്റു സംസ്ഥാനങ്ങൾ ഇൗ രീതിയിൽ ഉത്തരവിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.