സംസ്ഥാന ബജറ്റ്: സാധാരണക്കാർക്ക് ആശങ്കയുണ്ടാവില്ല; പ്രതിസന്ധിക്ക് കാരണക്കാർ കേന്ദ്രം -ധനമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സാധാരണക്കാർക്ക് ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാവില്ലെന്ന സൂചന നൽകി ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിൽ കേരളം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ അടങ്ങുന്ന ബജറ്റാവും അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാറിന്റെ നിലപാടുകളാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. അത് പരിഹരിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന കാര്യം എല്ലാവരും അംഗീകരിച്ചതാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
അധിക നികുതി ബാധ്യത അടിച്ചേൽപ്പിക്കാതെ സാധ്യമാകുന്ന മേഖലകളിൽനിന്ന് വരുമാന വർധനക്കുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിലുണ്ടാവുക. ക്ഷേമ പെൻഷനുകളിലെ വർധനവും പ്രതീക്ഷിക്കേണ്ടതില്ല. ബജറ്റിന് മുമ്പുള്ള യോഗങ്ങളിലെല്ലാം അധിക വിഭവസമാഹരണത്തെക്കുറിച്ചാണ് മന്ത്രി ആവർത്തിച്ചിരുന്നത്.
നികുതിയേതര വിഭാഗത്തിൽ അധിക വിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള മാർഗങ്ങളും ശിപാർശകളും പഠിക്കാൻ സർക്കാർ ഉന്നതതല പാനലിനും രൂപംനൽകിയിരുന്നു. ഇതെല്ലാം നികുതിയേതര വരുമാന വർധനയിലേക്കാണ് വിരൽചൂണ്ടുന്നത്. അങ്ങനെയെങ്കിൽ വിവിധ സാമൂഹിക സേവനങ്ങൾക്കുള്ള ഫീസുകൾ ഉയർന്നേക്കും. ഒപ്പം പിഴകളിലും വർധനവ് വരാം. ലോട്ടറികളുടെ സമ്മാനത്തുക ഉയർത്തിയുള്ള പരീക്ഷണങ്ങളും പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.