വയനാട്ടിൽ ഭൂമിക്കടിയിൽനിന്ന് മുഴക്കവും പ്രകമ്പനവും, ജനം പരിഭ്രാന്തിയിൽ; ആശങ്ക വേണ്ടെന്ന് അധികൃതർ
text_fieldsകൽപറ്റ: വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് അനുഭവപ്പെട്ട വലിയ ശബ്ദം ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷനല്‍ സീസ്മോളജിക് സെന്‍റര്‍ അറിയിച്ചു. നിലവില്‍ വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കെ.എസ്‍.ഡി.എം.എ അറിയിച്ചു. വിശദമായ പരിശോധന നടത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു.
പ്രാഥമിക പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും വ്യക്തമാക്കി. പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലും മുക്കത്തും ഭൂമിക്കടിയിൽനിന്ന് അസാധാരണ ശബ്ദം കേട്ടെന്നും നാട്ടുകാർ പറയുന്നു. ആവർത്തിച്ച് ഇത്തരത്തിലുള്ള ശബ്ദം കേട്ടാൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
വയനാട് നെന്മേനി വില്ലേജിൽ ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പൊഴുതന പഞ്ചായത്തിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. അമ്പലവയൽ എടക്കൽ ജി.എൽ.പി സ്കൂളിന് അവധി നൽകി. ഇടിവെട്ടിയതാണെന്നാണ് നാട്ടുകാർ പലരും കരുതിയത്. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. വീടുകൾ കുലുങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.