Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനക്കാരന്​ കോവിഡ്​;...

ജീവനക്കാരന്​ കോവിഡ്​; ‘നോക്കിയ’ തമിഴ്​നാട്ടിലെ നിർമാണ പ്ലാൻറ്​ അടച്ചു

text_fields
bookmark_border
ജീവനക്കാരന്​ കോവിഡ്​; ‘നോക്കിയ’ തമിഴ്​നാട്ടിലെ നിർമാണ പ്ലാൻറ്​ അടച്ചു
cancel

ചെന്നൈ: ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ബഹുരാഷ്​ട്ര കമ്പനിയായ നോക്കിയയു​െട തമിഴ്​നാട്ടിലെ നിർമാണ പ്ലാൻറ്​ അടച്ചു. നിർമാണ പ്ലാൻറിലെ എത്ര ജീവനക്കാർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 

അതേസമയം 42ഒാളം ജീവനക്കാർക്കാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ലോക്​ഡൗണി​​െൻറ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന നിർമാണ യൂനിറ്റ്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ പ്രവർത്തനം പുനരാരംഭിച്ചത്​. 

കോവിഡ്​ രോഗ വ്യാപനം തുടങ്ങിയപ്പോൾ മുതൽ കമ്പനിയിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായും കാൻറീൻ സംവിധാനത്തിൽ ഉൾപ്പെടെ മാറ്റം വരുത്തിയിരുന്നതായും കമ്പനി അധികൃതർ അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുത്തനെ കുറച്ച്​ കമ്പനിയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ്​ കരുതുന്നതെന്നും​ അധികൃതർ കൂട്ടിച്ചേർത്തു. 

ചൈനീസ്​ സ്​മാർട്ട്​ ഫോൺ നിർമാതാക്കളായ ഒാപ്പോ ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഡൽഹിയിലെ നിർമാണ പ്ലാൻറി​​െൻറ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഒമ്പതോളം ഒാപ്പോ ജീവനക്കാർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadunokiacoronamalayalam newsindia newscorona viruscovid 19
News Summary - Nokia Shuts Tamil Nadu Plant As Staff Test Covid 19 Positive -India news
Next Story