നാടോടി കുടുംബത്തെ മദ്യലഹരിയിൽ ആക്രമിച്ചു; കൈക്കുഞ്ഞിന് വെട്ടേറ്റു
text_fieldsമഞ്ചേരി: മദ്യലഹരിയിലെത്തിയയാളുടെ ആക്രമണത്തിൽ നാടോടി കുടുംബത്തിലെ കൈക്കുഞ്ഞിന് വെേട്ടറ്റു. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ പിതാവിനെ അവഹേളിച്ച് ഇറക്കിവിട്ടു. മാധ്യമങ്ങളിൽ വാർത്ത വരികയും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം ഇടപെടുകയും ചെയ്തതോടെ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കച്ചേരിപ്പടി ബസ്സ്റ്റാൻഡിലാണ് സംഭവങ്ങളുടെ തുടക്കം. നാടോടികളായ മുരുകനും ഭാര്യ കന്യാകുമാരിയും താമസിക്കുന്നിടത്ത് ഇവർക്ക് പരിചയമുള്ള മഞ്ചേരി മേലാക്കം സ്വദേശി മദ്യലഹരിയിലെത്തി ബഹളുമുണ്ടാക്കുകയായിരുന്നു. കന്യാകുമാരിയുടെ സഹോദരനുമായി ഇയാൾ അടിപിടി കൂടുന്നതിനിടെ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് വീശിയെന്നും ഒമ്പതുമാസം പ്രായമായ കുഞ്ഞിെൻറ വലതുകാലിൽ തട്ടിയെന്നുമാണ് പരാതി.
പരാതിയുമായി മഞ്ചേരി സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐ അപമാനിച്ച് വിെട്ടന്നാണ് ആക്ഷേപം. പൊലീസുകാരിൽ ചിലർ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി താനും കൂടി ചേർന്നല്ലേ കുഞ്ഞിനെ വെട്ടിയതെന്ന് ചോദിച്ച് ഭീഷണപ്പെടുത്തിയെന്ന് മുരുകൻ പറഞ്ഞു. ചൊവ്വാഴ്ച ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ ഇടപെട്ട ശേഷമാണ് കേസെടുത്തത്.
താമരശ്ശേരി സ്വദേശിയാണെന്നും അമ്പായത്തോട് മിച്ചഭൂമിയിലാണ് വീടെന്നും മുരുകൻ പറഞ്ഞു. വേഷം കണ്ടിട്ടായിരിക്കാം പൊലീസ് തന്നെ അധിക്ഷേപിച്ചത്. കോഴിക്കോട്ട് പഠിക്കുന്ന ഭാര്യാസഹോദരനെ തേടി വന്നയാളാണ് അതിക്രമങ്ങൾ കാണിച്ചതെന്നും മുരുകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.