പത്രിക സമർപ്പണം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ ബുധനാഴ്ച മുതൽ സ്വീകരിക്കും. വരണാധികാരിയായ കലക്ടർക്കാണ് പത്രികകൾ സമർപ്പിക്ക േണ്ടത്. ഏപ്രിൽ നാലുവരെ സ്വീകരിക്കും.
പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11നും വൈകീട്ട് മൂന്നിനുമിടയിലാണ് പത്രികകൾ സ്വീകരിക്കുന്നത്. ദേശീയ-സംസ്ഥാന പാർട്ടികളുടെ സ്ഥാനാർഥിക്ക് ഒരു നാമനിർദേശകൻ മതിയാകും. എന്നാൽ, അംഗീകാരമില്ലാത്ത പാർട്ടികളുടെ സ്ഥാനാർഥിക്കും സ്വതന്ത്ര സ്ഥാനാർഥികൾക്കും 10 നാമനിർദേശകർ വേണം.
സ്ഥാനാർഥിയടക്കം അഞ്ചുപേരെ മാത്രമേ പത്രിക സമർപ്പണത്തിനായി വരണാധികാരിയുടെ ഓഫിസിലേക്ക് പ്രവേശിപ്പിക്കൂ. സ്ഥാനാർഥിക്കൊപ്പം മൂന്നു വാഹനങ്ങൾ മാത്രമേ റിട്ടേണിങ് ഓഫിസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷൻ മന്ദിരത്തിെൻറ 100 മീറ്റർ പരിധിയിൽ പ്രവേശിപ്പിക്കൂ. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.