നാമനിർദേശ പത്രിക: രാഹുലിനു പിന്നാലെ പ്രിയങ്കക്കും നോട്ടറിയായി വയനാട്ടുകാരൻ
text_fieldsകൽപറ്റ: ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ നോമിനേഷൻ സമർപ്പിക്കുന്നതിൽ നോട്ടറി പബ്ലിക്കായത് വയനാട് സ്വദേശി. നേരത്തേ രണ്ടുതവണയും രാഹുൽ ഗാന്ധിയുടെ നോട്ടറിയായിരുന്ന അഡ്വ. എം.സി.എം മുഹമ്മദ് ജമാലാണ് ഇത്തവണ പ്രിയങ്കയുടെയും നോമിനേഷൻ സമർപ്പിക്കുന്നതിൽ നോട്ടറിയായത്. പ്രിയങ്ക ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയാറാക്കിയത് പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഷഹീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രാഹുൽഗാന്ധിക്ക് വേണ്ടി നാമനിർദേശ പത്രിക തയാറാക്കിയതും അഡ്വ. എം. ഷഹീർ സിങ്ങായിരുന്നു. പ്രിയങ്ക ഗാന്ധിയുടെയും ഭർത്താവ് റോബർട്ട് വദ്രയുടെയും ആസ്തികളും ബാധ്യതകളും അടങ്ങുന്ന സ്വത്തുവിവരങ്ങളും പ്രിയങ്ക ഗാന്ധിയുടെ വ്യക്തിവിവരങ്ങളുമാണ് പത്രികക്കൊപ്പം സമർപ്പിക്കേണ്ടത്. പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പായതിനാൽ തന്നെ സൂക്ഷ്മതയോടെയാണ് പത്രിക തയാറാക്കിയതെന്ന് അഡ്വ. എം. ഷഹീർ സിങ് പറഞ്ഞു. നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധനക്കും അദ്ദേഹം തന്നെയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.