വാഹന ഉടമസ്ഥതക്ക് നോമിനി: അവകാശത്തർക്കങ്ങൾ കുറക്കും, സങ്കീർണതകളും
text_fieldsതിരുവനന്തപുരം: വാഹന ഉടമസ്ഥതയിൽ നോമിനിയെ (തുടർ അവകാശി) ഉൾപ്പെടുത്താനുള്ള തീരുമാനം അവകാശത്തർക്കങ്ങളും സങ്കീർണതകളും കുറക്കും.
നിലവിലെ വാഹനങ്ങൾക്കും പുതുതായി വാങ്ങുന്നവക്കും നോമിനിയെ നിയോഗിക്കാൻ പരിവാഹൻ പോർട്ടലിലാണ് ക്രമീകരണം. ഉടമ മരിക്കുന്നതിനെ തുടർന്നുള്ള അവകാശത്തർക്കങ്ങളും വിൽപന ഘട്ടത്തിലെ സാേങ്കതിക പ്രശ്നങ്ങളും ഇതിലൂടെ ഒരു പരിധി വരെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ. പരിവാഹൻ പോർട്ടലിൽ സ്വന്തം മൊബൈല്‍ നമ്പര്‍ ഉൾക്കൊള്ളിച്ചവർേക്ക തുടർ അവകാശിയെ ഉൾക്കൊള്ളിച്ചുള്ള ക്രമീകരണങ്ങൾ സാധിക്കൂ. നിലവിൽ ഉടമ മരിച്ചാല്‍ അവകാശികളുടെയെല്ലാം വാദം കേട്ടശേഷമാണ് ഉടമസ്ഥാവകാശം മാറ്റുന്നത്. അവകാശികള്‍ തമ്മില്‍ സമവായം ഉണ്ടായെങ്കിലേ ഇതു സാധിക്കൂ. അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് വിവിധ ഓഫിസുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.
പരിവാഹൻ പോർട്ടലിൽ എൻജിന്, ഷാസി നമ്പറുകള്‍ക്കൊപ്പം രജിസ്ട്രേഷന് തീയതിയും രജിസ്ട്രേഷന് കാലാവധിയുമടക്കം നൽകിയാണ് നോമിനിയുടെ പേരും ഉടമയുമായുള്ള ബന്ധവും രേഖപ്പെടുത്തേണ്ടത്. രജിസ്ട്രേഷന് രേഖകളില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് ഓണ്‍ലൈന്‍ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.