ബാങ്ക് വായ്പ ലഭിക്കാത്തതിനാൽ തുടർപഠനം സാധ്യമായില്ല; വിദ്യാർഥിനി ജീവനൊടുക്കി
text_fieldsകോന്നി: തുടർ പഠനത്തിന് വായ്പ ലഭിക്കാത്തതിനാൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ അനന്തു ഭവനിൽ ഹരിയുടെയും രാജലക്ഷ്മിയുടെയും മകൾ അതുല്യയാണ് (20) ആത്മഹത്യാ ശ്രമത്തിനിടെ ചികിത്സയിലിരിക്കെ മരിച്ചത്. 2022ൽ ബംഗളൂരു ദേവാമൃത ട്രസ്റ്റിന്റെ കീഴിൽ നഴ്സിങ്ങിന് പ്രവേശനം നേടിയിരുന്നു. ഇതിനിടെ ട്രസ്റ്റിന്റെ അധികാരികളെ വായ്പാ തട്ടിപ്പിന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
ഈ കാരണത്താൽ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസ് അടക്കാൻ പറ്റാതെ പഠനം മുടങ്ങി. പിന്നീട് അതുല്യ നേരിട്ട് കോളജിൽ എത്തി 10,000 രൂപ അടച്ച് പ്രവേശനം ഉറപ്പാക്കി. വിദ്യാഭ്യാസ വായ്പകൾക്കായി കോന്നിയിലെ വിവിധ ബാങ്കുകൾ കയറിയിറങ്ങിയെങ്കിലും വായ്പ ലഭ്യമായില്ല. ഇതിന്റെ മനോവിഷമത്തിൽ ആയിരുന്നു.
ശനിയാഴ്ച ഉച്ചക്ക് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അതുല്യയെ കോഴഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒമ്പതരയോടെ മരണം സംഭവിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ: അനു, ശ്രീലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.