അവിശ്വാസം ജനമനസ്സിൽ വിജയം; വിലയിരുത്തലിൽ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: അവിശ്വാസപ്രമേയ ചര്‍ച്ചയിൽ, ആരോപണങ്ങള്‍ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിയാത്തത്, അവിശ്വാസം ജനമനസ്സിൽ വിജയമെന്ന വിലയിരുത്തലിൽ യു.ഡി.എഫ് നേതൃത്വം. സഭയിൽ മുഖ്യമന്ത്രിക്ക് സംസാരിക്കാൻ ഏറെ സമയംനൽകി പക്ഷപാതം കാട്ടിയെന്ന് ആരോപിച്ച് സ്പീക്കറെ പ്രതിക്കൂട്ടില്‍ നിർത്താനും നീക്കം തുടങ്ങി.
സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ ഉയർത്തുകയായിരുന്നു യു.ഡി.എഫ് ലക്ഷ്യം. അതിൽ വിജയിച്ചെന്ന് അവർ കരുതുന്നു. ചര്‍ച്ചക്ക് പിന്നാലെ, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് ഉപവാസം നടത്തിയതും വിഷയം സജീവമാക്കാനാണ്.
സഭക്കുള്ളിലും പുറത്തും മുന്നണിക്ക് ലഭിക്കുന്ന രാഷ്ട്രീയനേട്ടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. സ്പീക്കര്‍ പക്ഷപാത നിലപാട് കാട്ടിെയന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും. അതിെൻറ ഭാഗമായാണ് പക്ഷപാത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് ചൊവ്വാഴ്ച സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഇതിനെല്ലാം പുറമെയാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ സെക്രേട്ടറിയറ്റിലെ പ്രോേട്ടാകോൾ ഒാഫിസിലുണ്ടായ ദുരൂഹമായ തീപിടിത്തം. സർക്കാറിനെ കൂടുതൽ പുകമറയിലാക്കുന്ന ഇൗ സംഭവവും പ്രതിപക്ഷം ആയുധമാക്കും.
അവിശ്വാസ ചർച്ചക്കൊടുവിൽ വോെട്ടടുപ്പിന് നിൽക്കാതെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഭരണപക്ഷം. അങ്ങനെയായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ മറുപടി കേൾക്കാതെ പ്രതിപക്ഷം ഒളിച്ചോടിയെന്ന് ആക്ഷേപിക്കാമായിരുന്നു. മറുപടി പ്രസംഗം ദീർഘിപ്പിച്ച് പ്രകോപിപ്പിച്ചിട്ടും സഭ വിടാതെ യു.ഡി.എഫ് വോെട്ടടുപ്പിൽ പെങ്കടുത്തത് ഭരണപക്ഷത്തിെൻറ പ്രതീക്ഷക്ക് മങ്ങലേൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.