എ.ഐ.എസ്.എഫ് പ്രവര്‍ത്തകക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തന്‍റെ സ്റ്റാഫിലെ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി ആര്‍. ബിന്ദു
text_fieldsതിരുവനന്തപുരം: എം.ജി. കോളജ് സംഘർഷത്തിനിടെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തന്‍റെ സ്റ്റാഫിലെ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു. മഹാത്മഗാന്ധി സര്‍വകലാശാലയില്‍ സെനറ്റ് തെരഞ്ഞടുപ്പിനിടെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ നാല് കേസുകളെടുത്ത് അന്വേഷണം നടക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.
കാമ്പസുകള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കാമ്പസില്‍ ദളിത് പെണ്‍കുട്ടി അപമാനിക്കപ്പെട്ടതിനെക്കുറിച്ച് മന്ത്രി ഒന്നും പറയുന്നില്ലെന്നും പെണ്‍കുട്ടിയെ ആക്രമിച്ച ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ കേസില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.