സ്കൂളുകളിൽ മതമില്ലെന്ന് വ്യക്തമാക്കിയ കുട്ടികൾ 1234 പേർ മാത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ മതമില്ലെന്ന് വ്യക്തമാക്കിയ കുട്ടികളുടെ എണ്ണം 1234 മാത്രം. കുട്ടികളുടെ കണക്ക് ശേഖരിക്കുന്ന സമ്പൂർണ സോഫ്റ്റ്വെയറിെൻറ നിയന്ത്രണമുള്ള േകരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ് ^പഴയ െഎ.ടി @ സ്കൂൾ) എക്സിക്യൂട്ടിവ് ഡയറക്ടർ അൻവർ സാദത്താണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കണക്കുകൾ പുറത്തുവിട്ടത്.
സംസ്ഥാനത്തെ സ്കൂളുകളിൽ ജാതിയും മതവുമില്ലാത്ത 1.24 ലക്ഷം കുട്ടികൾ പ്രവേശനം നേടിയെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിയമസഭാ മറുപടി വൻ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ സഭയിൽ സമർപ്പിച്ച കണക്കുകൾ അബദ്ധം നിറഞ്ഞതാണെന്ന് വ്യക്തമാക്കി സ്കൂളുകൾതന്നെ രംഗത്തുവന്നതോടെ വിദ്യാഭ്യാസവകുപ്പ് വെട്ടിലായിരുന്നു. ഇതിനെതുടർന്നാണ് കൈറ്റ് കുട്ടികളുടെ എണ്ണം സംബന്ധിച്ച് വീണ്ടും പരിശോധന നടത്തിയത്. പുതിയ കണക്ക് പ്രകാരം മതമില്ലാത്തവർ എന്ന് രേഖപ്പെടുത്തിയത് 748 പേർ മാത്രമാണ്. മതം ബാധകമല്ല എന്ന് രേഖപ്പെടുത്തിയത് 486 പേർ മാത്രവും. ഇൗ രണ്ട് ഗണത്തിലുള്ളവരെ പരിഗണിച്ചാൽ 1234 പേർ മാത്രമാണ് മതമില്ലെന്ന് വ്യക്തമാക്കി പ്രവേശനം നേടിയവർ.
ജാതി രേഖപ്പെടുത്താത്തവർ 1,22,662 പേരാണ്. മതം രേഖപ്പെടുത്തുകയും ജാതി രേഖപ്പെടുത്താതിരിക്കുകയും ചെയ്തവർ 1,19,865 േപരുണ്ട്. മതത്തിെൻറ കോളം തെരഞ്ഞെടുക്കാതിരുന്നവരുടെ എണ്ണം 1750 ആണ്. മതവും ജാതിയും രേഖപ്പെടുത്താതിരുന്നത് 1538 പേർ. ഇതിൽ മതമില്ല എന്ന ഒാപ്ഷൻ തെരഞ്ഞെടുത്തവരെയും മതം ബാധകമല്ല എന്നത് തെരഞ്ഞെടുത്തവരെയും മാത്രമേ മതരഹിതർ എന്ന ഗണത്തിൽ ഉൾപ്പെടുത്താനാകൂ എന്നാണ് കൈറ്റ് അധികൃതർതന്നെ നൽകുന്ന വിശദീകരണം. ബാക്കിയുള്ള ലക്ഷങ്ങളുടെ പെരുപ്പിച്ച കണക്ക് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും ഇവർ പറയുന്നു.
ജാതിയും മതവും സമ്പൂർണ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തൽ നിർബന്ധമല്ലാത്തതിനാൽ പല സ്കൂളുകളും ഇൗ കോളം ഒഴിവാക്കിയിട്ടുണ്ട്. രേഖപ്പെടുത്താതെപോയവരുടെ കണക്ക് ചേർത്ത് മതരഹിതർ 1.24 ലക്ഷം പേരുണ്ടെന്ന പ്രചാരണമാണ് വിവാദമായത്. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ 1,23,630 പേരും ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ 278ഉം രണ്ടാം വർഷ ഹയർസെക്കൻഡറിയിൽ 239ഉം കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയെന്നായിരുന്നു നിയമസഭാ മറുപടി. ഇതിൽ മതരഹിതരുടെ എണ്ണത്തിൽ ഹയർസെക്കൻഡറിയിലെ കണക്കുകൾ മാത്രമാണ് ശരിയെന്ന് പിന്നീട് വ്യക്തമായിരുന്നു. അവശേഷിക്കുന്ന ക്ലാസുകളുടെ കാര്യത്തിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്താതെപോയതാണെന്നും വ്യക്തമായിരുന്നു. വിവരങ്ങൾ രേഖപ്പെടുത്തിയിട്ടും തെറ്റായ കണക്കാണ് വന്നതെന്ന് കാണിച്ച് സ്കൂൾ അധികൃതരും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.