Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികളുടെ...

പ്രവാസികളുടെ മക്കള്‍ക്ക് നോർക്ക -റൂട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; 30ന​കം അ​പേ​ക്ഷിക്കണം

text_fields
bookmark_border
പ്രവാസികളുടെ മക്കള്‍ക്ക് നോർക്ക -റൂട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; 30ന​കം അ​പേ​ക്ഷിക്കണം
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ​യും തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ​യും മ​ക്ക​ൾ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന നോ​ർ​ക്ക-​റൂ​ട്​​സ്​ ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന വാ​ർ​ഷി​ക വ​രു​മാ​നം മൂ​ന്നു​ ല​ക്ഷം രൂ​പ വ​രെ​യു​ള്ള പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ​യും മു​ന്‍ പ്ര​വാ​സി​ക​ളു​ടെ​യും മ​ക്ക​ള്‍ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക. പി.​ജി കോ​ഴ്‌​സു​ക​ൾ​ക്കും പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്‌​സു​ക​ൾ​ക്കും 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ര്‍ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ര്‍ഷി​പ്പി​ന് അ​ര്‍ഹ​ത. താ​ല്‍പ​ര്യ​മു​ള​ള​വ​ര്‍ 2024 ന​വം​ബ​ര്‍ 30ന​കം അ​പേ​ക്ഷ ന​ല്‍ക​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫി​സ​ർ അ​ജി​ത് കോ​ള​ശ്ശേ​രി അ​റി​യി​ച്ചു. www.scholarship.norkaroots.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ഓ​ണ്‍ലൈ​നാ​യി മാ​ത്ര​മേ അ​പേ​ക്ഷ ന​ല്‍കാ​നാ​കൂ.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ 0471-2770528/2770543/2770500 എ​ന്നീ ന​മ്പ​റു​ക​ളി​ലും നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്റ​റി​ന്റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്​​ഡ്​ കാ​ള്‍ സ​ര്‍വി​സ്) നി​ന്നും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScholarshipkeralaNORCA-Roots
News Summary - NORCA-Roots Directors Scholarship for children of expatriates
Next Story