നോര്‍ക്ക- എസ്.ബി.ഐ പ്രവാസി ലോണ്‍മേള: 700 സംരംഭങ്ങൾക്ക് ലോണിന് അനുമതി
text_fieldsതിരുവനന്തപുരം : ആറ് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി ജനുവരി 19 മുതല്‍ 21 വരെ നോര്‍ക്ക റൂട്ട്‌സും എസ്. ബി.ഐ. -യും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി ലോണ്‍മേള സമാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ജനുവരി 19 മുതൽ 21 വരെയാണ് ലോൺ മേള നടന്നത്. 700 സംരംഭങ്ങൾക്ക് ബാങ്കിന്റെ വായ്പാനുമതി ലഭിച്ചു.
മേളയില്‍ പങ്കെടുക്കു ന്നതിനായി ആകെ 1140 അപേക്ഷകളാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ പ്രവാസി ലോണ്‍ മേളയില്‍ പങ്കെടുത്ത 399 പേരില്‍ 252 പേര്‍ക്കും, കൊല്ലത്ത് പങ്കെടുത്ത 238പേരില്‍191 പേര്‍ക്കും, ആലപ്പുഴയിലെ 254 അപേക്ഷകരില്‍ 108 പേര്‍ക്കും, പത്തനംതിട്ടയിൽ 86 ല്‍ 55 പേര്‍ക്കും, കോട്ടയത്ത് 59 അപേക്ഷകരില്‍ 46 പേര്‍ക്കും എറണാകുളത്ത് പങ്കെടുത്ത 104 പേരിൽ 48 പേർക്കും വായ്പ ലഭിക്കുന്നതിന് ശുപാര്‍ശ കത്ത് നല്‍കി.
മറ്റ് ബാങ്കു കളിലേക്ക് 221 ശിപാർശയും നോർക്ക റൂട്ട്സ് നൽകിയിട്ടുണ്ട്.ബാങ്ക് നിര്‍ദ്ദേശിച്ച രേഖകളും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതനുസരിച്ച് അടുത്ത മാസത്തോടെ ലോണ്‍ ലഭ്യമാകും. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമായിരുന്നു വായ്പാ മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.