പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക ധനസഹായം: 30 വരെ അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് നോർക്ക റൂട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണയായി സഹായം ലഭിക്കുക. അപേക്ഷ ഫോറം www.norkaroots.org ൽ. പൂരിപ്പിച്ച അപേക്ഷ ഭരണസമിതി തീരുമാനം, പദ്ധതിരേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 30നകം ചീഫ് എക്സിക്യുട്ടിവ് ഓഫിസർ, നോർക്ക-റൂട്സ്, നോർക്ക സെൻറർ, മൂന്നാം നില, തൈക്കാട്, തിരുവനന്തപുരം -695014 വിലാസത്തിൽ ലഭ്യമാക്കണം.
അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷനു ശേഷം രണ്ടുവർഷം പൂർത്തിയായിരിക്കണം. എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ/തിരിച്ചു വന്നവരായിരിക്കണം. കൂടുതൽ വിവരങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കാൾ സർവിസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.