വിദേശ പ്രവാസി രജിസ്ട്രേഷൻ 4.13 ലക്ഷം; ഇതര സംസ്ഥാനത്തുനിന്ന് 1.5 ലക്ഷം
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽനിന്ന് 1,50,054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക്ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി.
വിദേശത്തുനിന്ന് 61,009 പേർ തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് മടങ്ങിയെത്തുക. രജിസ്റ്റർ ചെയ്തവരിൽ 9827 ഗർഭിണികളും 10,628 കുട്ടികളും 11,256 വയോജനങ്ങളും പഠനം പൂർത്തിയാക്കിയ 2902 വിദ്യാർഥികളുമുണ്ട്. വാർഷികാവധിക്ക് വരാൻ ആഗ്രഹിക്കുന്ന 70,638 പേരും സന്ദർശനവിസ കാലാവധി കഴിഞ്ഞ 41,236 പേരും വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിൽ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാൽ 1,28,061 വിദേശ പ്രവാസികളും മടങ്ങാൻ ആഗ്രഹിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ പേരുവിവരവും മുൻഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുക്കാൻ നടപടിയായി.
ഇതരസംസ്ഥാന പ്രവാസികളുടെ രജിസ്ട്രേഷനിൽ കര്‍ണാടകയില്‍നിന്ന് മടങ്ങിവരാനുള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്ന് 49,233 പ്രവാസികളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്. തമിഴ്നാട്ടിൽനിന്ന് 45,491 പേരും മഹാരാഷ്ട്രയിൽനിന്ന് 20,869 പേരും സ്വദേശത്തേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.