Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.കെ വെയില്‍സില്‍...

യു.കെ വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് (സൈക്യാട്രി) അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ് ആവശ്യമില്ല

text_fields
bookmark_border
യു.കെ വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് (സൈക്യാട്രി) അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ് ആവശ്യമില്ല
cancel

തിരുവനന്തപുരം: യുനൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് എന്‍.എച്ച്.എസ്സിലേയ്ക്ക് (എൻ.എച്ച്.എസ് ) സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദില്‍ (വേദി-വിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതല്‍ 26 വരെ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചാണ് അഭിമുഖങ്ങള്‍ നടത്തുന്നത്.

സൈക്യാട്രി സ്പെഷ്യാലിിറ്റിയില്‍ കുറഞ്ഞത് നാലുവര്‍ഷത്തെ പ്രവര്‍ത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് (പി.എൽ.എ.ബി ആവശ്യമില്ല). താല്‍പര്യമുളളവര്‍ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് 2025 ജനുവരി 08 നകം അപേക്ഷ നല്‍കേണ്ടതാണ്. വെയില്‍സിലെ മാനസികാരോഗ്യ വിഭാഗത്തില്‍ മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. പ്രവൃത്തിപരിചയമനുസരിച്ച് £59,727 മുതൽ £95,400 വരെ വാര്‍ഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

റിഹാബിലിറ്റേഷൻ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, ആക്യൂട്ട് അഡൽറ്റ് സൈക്യാട്രി, മുതിർന്നവരുടെ മാനസികാരോഗ്യം, പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യം, പഠനവൈകല്യം എന്നീ സബ് സ്പെഷ്യാലിറ്റികളിലും അവസരമുണ്ട്. ശമ്പളത്തിനു പുറമേ മൂന്നു വര്‍ഷം വരെയുളള ജി.എം.സി രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ്, ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി, വിസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെൻ്റ്, £650 ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹതയുണ്ടാകും.

വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസിഡ് കോള്‍ സർവീസ്) ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecruitmentNORKAUK Walesopportunities for Doctors
News Summary - NORKA Recruitment is not required with opportunities for Doctors (Psychiatry) in UK Wales
Next Story