തിരിച്ചു പോകാൻ രജിസ്റ്റർ ചെയ്തിട്ടും ടിക്കറ്റ് ലഭിക്കാത്തവർ ബന്ധപ്പെടണമെന്ന് കേരള ഹൗസ്
text_fieldsന്യൂഡൽഹി: കേരളത്തിലേക്ക് തിരിച്ചു പോകാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടും ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തവർ ഉടൻ ബന്ധപ്പെടണമെന്ന് കേരള ഹൗസ് റസിഡൻറ് കമീഷനർ. കേരളത്തിലേക്കുള്ള ട്രെയിനിനായി നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളും ഒറ്റപ്പെട്ടുപോയവരുമാണ് മെസേജ് അയക്കേണ്ടത്.
< Norka ID > < Name> < student or not> എന്നീ മാതൃകയിൽ വിവരങ്ങൾ ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മുമ്പായി 7289940944, 8800748647 ഇവയിൽ ഏതെങ്കിലും നമ്പറിലേക്ക് മെസേജ് അയക്കണമെന്ന് അധികൃതർ അറിയിച്ചു.
ലോക്ഡൗണിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മേയ് 17ന് ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് കാൽനടയായി സഞ്ചരിക്കുമെന്നും വിദ്യാർഥികൾ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടും ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികളും ഒറ്റപ്പെട്ടുപോയവരും ബന്ധപ്പെടണമെന്ന് കേരള ഹൗസ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.