നോർക്ക: വിദേശ പ്രവാസി രജിസ്ട്രേഷൻ മൂന്നര ലക്ഷം കവിഞ്ഞു
text_fieldsതിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി 201 രാജ് യങ്ങളിൽ നിന്നായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനത്തിൽ വ്യാഴാഴ്ച വരെ 353468 പേർ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യു.എ.ഇയിൽ നിന്നാണ്-153660 പ േർ. സൗദിയിൽനിന്ന് 47268 പേരും രജിസ്റ്റർ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റർ ചെയ്തവരിലേറെയും ഗൾഫ് നാടുകളിൽനിന്നാണ്.
യു.കെയിൽനിന്ന് 2112 പേരും അമേരിക്കയിൽനിന്ന് 1895 പേരും യുക്രെയിനിൽനിന്ന് 1764 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതര സംസ്ഥാന പ്രവാസികൾക്കായി ബുധനാഴ്ച ആരംഭിച്ച നോർക്ക രജിസ്ട്രേഷൻ സംവിധാനത്തിൽ ഇന്നുവരെ രജിസ്റ്റർ ചെയ്തത് 94483 പേരാണ്. കർണാടകയിൽ 30576, തമിഴ്നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിദേശത്തുനിന്ന് എത്തിക്കേണ്ടവരുടെ മുൻഗണനാപട്ടിക കൈമാറും –മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തിക്കേണ്ടവരുടെ മുൻഗണനാപട്ടിക തയാറാക്കി അത് കേന്ദ്രസർക്കാറിനും അതാത് രാജ്യങ്ങളിലെ എംബസികൾക്കും കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അതുപയോഗിച്ച് മുൻഗണന പ്രകാരം ആളുകളെ കൊണ്ടുവരാൻ സാധിക്കും. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും കൊണ്ടുവരാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. താൽക്കാലിക ആവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ പോയി അവിടെ കുടുങ്ങിയവർ, ഗർഭിണികൾ, വിദ്യാർഥികൾ, പ്രായമായവർ എന്നിവർക്കാണ് മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട് മറ്റ് സംസ്ഥാനങ്ങളിലാണെങ്കിലും ഇവിടെ വന്ന് ബന്ധുക്കളെ കണ്ടുേപാകാൻ ഇൗ അവസരം പ്രയോജനപ്പെടുത്താമെന്ന് ഒരുകൂട്ടർ കരുതുന്നുണ്ട്. അത്തരം ആൾക്കാർ വരേണ്ടതുേണ്ടായെന്ന് അവർതന്നെ ചിന്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.