നോർക്ക ഡയറക്ടർ: യൂസുഫലിയെയും രവി പിള്ളയെയും അയോഗ്യരാക്കിയ നടപടിക്ക് സ്റ്റേ
text_fieldsെകാച്ചി: മൂന്നുവർഷം തുടർച്ചയായി റിേട്ടൺ സമർപ്പിക്കാത്ത കമ്പനികളുടെ ഡയറക്ടർമാരെ അയോഗ്യരാക്കുന്ന കമ്പനി ആക്ടിലെ വകുപ്പുപ്രകാരം നോർക്ക റൂട്ട്സ് ഡയറക്ടർമാരും പ്രമുഖ വ്യവസായികളുമായ എം.എ. യൂസുഫലി, രവി പിള്ള എന്നിവരെ അയോഗ്യരാക്കിയ നടപടി ൈഹകോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. സർക്കാർ സ്ഥാപനങ്ങളെ ഇൗ വകുപ്പിൽനിന്ന് ഒഴിവാക്കിയത് പരിഗണിക്കാതെയും മുൻകൂർ നോട്ടീസ് നൽകാതെയുമുള്ള നടപടി തെൻറ അവകാശങ്ങളെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആസാദ് മൂപ്പൻ നൽകിയ ഹരജിയിൽ കഴിഞ്ഞ ദിവസം കോടതി സ്റ്റേ ഉത്തരവ് നൽകിയിരുന്നു.
ഇതേ വാദങ്ങളുന്നയിച്ചാണ് യൂസുഫലിയും രവി പിള്ളയും കോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ, രജിസ്ട്രാർ ഒാഫ് കമ്പനീസ്, നോർക്ക റൂട്ട്സ് എന്നീ എതിർകക്ഷികളോട് കോടതി വിശദീകരണവും തേടി. കമ്പനി ആക്ട് പ്രകാരം രൂപവത്കരിക്കപ്പെട്ട കേരള സർക്കാറിന് കീഴിലെ പൊതുമേഖല സ്ഥാപനമാണ് നോർക്ക റൂട്ട്സ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ നേരിേട്ടാ സർക്കാറുകളുടെ നിയന്ത്രണത്തിലോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ അക്കൗണ്ടുകൾ പരിശോധിക്കേണ്ടത് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ നിയമിക്കുന്ന ഒാഡിറ്ററാണ്. ഒാഡിറ്റർ നൽകുന്ന റിപ്പോർട്ട് കമ്പനി ഒാഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ അംഗീകരിച്ച് വേണം റിേട്ടൺ സമർപ്പിക്കാൻ. ഒാഡിറ്റർ റിപ്പോർട്ട് നൽകാത്തതുകൊണ്ടാണ് റിേട്ടൺ സമർപ്പിക്കാനാവാത്തത്. അതിനാൽ, കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.