Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോര്‍ക്ക റൂട്ട്‌സ്:...

നോര്‍ക്ക റൂട്ട്‌സ്: വ്യാജസംഘങ്ങള്‍ക്കെതിരെ നിയമനടപടി

text_fields
bookmark_border
Norka Roots
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: നോ​ര്‍ക്ക റൂ​ട്ട്‌​സി​ന്‍റെ പ്ര​തി​നി​ധി​ക​ളെ​ന്ന വ്യാ​ജേ​ന വി​ദേ​ശ​ത്തേ​ക്ക് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നോ​ര്‍ക്ക റൂ​ട്ട്‌​സ് സി.​ഇ.​ഒ അ​റി​യി​ച്ചു. ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

നോ​ര്‍ക്ക റൂ​ട്ട്‌​സി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ക്കോ പ​ദ്ധ​തി​ക​ള്‍ക്കോ ഇ​ട​നി​ല​ക്കാ​രാ​യി സം​സ്ഥാ​ന​ത്തി​ന​ക​ത്തോ പു​റ​ത്തോ വ്യ​ക്തി​ക​ളെ​യോ ഏ​ജ​ന്‍സി​ക​ളെ​യോ നി​യോ​ഗി​ച്ചി​ട്ടി​ല്ല. ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.norkaroots.org വ​ഴി​യും ഓ​ഫി​സു​ക​ള്‍ വ​ഴി​യു​മാ​ണ് സേ​വ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന 1800 425 3939 ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ സം​ശ​യ​നി​വാ​ര​ണം ന​ട​ത്താം.

0091 880 20 12345 ന​മ്പ​റി​ല്‍ വി​ദേ​ശ​ത്തു​നി​ന്ന്​ മി​സ്​​ഡ്​ കാ​ള്‍ സേ​വ​ന​വും ല​ഭ്യ​മാ​ണ്. ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് അ​ല്ലാ​തെ​യു​ള്ള ലി​ങ്കു​ക​ള്‍, സ​മൂ​ഹ​മാ​ധ്യ​മ ലി​ങ്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ൽ നോ​ര്‍ക്ക റൂ​ട്ട്‌​സ്​ റി​ക്രൂ​ട്ട്‌​മെൻറ്​ അ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ള്‍ക്കാ​യി അ​പേ​ക്ഷി​ച്ച് വ​ഞ്ചി​ത​രാ​വ​രു​തെ​ന്നും സി.​ഇ.​ഒ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - Norka Roots: Legal action against fake gangs
Next Story