മടങ്ങിവരാനുള്ള പ്രവാസികളുടെ രജിസ്ട്രേഷൻ ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽനിന്ന് തിരികെ വരാനുള്ള പ്രവാസികളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന് നോർക്ക. ഇന്നലെ രജിസ്ട്രേഷൻ ആരംഭിച്ചെന്ന പ്രചരണം തെറ്റാണെന്നും നോർക്ക അറിയിച്ചു. നോർക്കയുടെ http s://norkaroots.org/ എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ.
ഞായറാഴ്ച പുലർച്ചെ മുതൽ രജിസ്ട്രേഷൻ ആരംഭിക്കുമെന്നാണ് നേരത്തേ വ്യക്തമാക്കിയിരുന്നതെങ്കിലും വെബ്സൈറ്റിൽ രജിസ്ട്രേഷൻ ലിങ്ക് രാവിലെ 11 വരെയും പ്രവർത്തനക്ഷമമായിട്ടില്ല. രോഗികൾ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, വിസിറ്റിങ് വിസയിൽ കുടുങ്ങിയവർ തുടങ്ങിവർക്കായിരിക്കും തിരികെയെത്തിക്കുന്നതിൽ മുൻഗണന.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ കണക്ക് ലഭിക്കാനാണ് ഇപ്പോൾ രജിസ്ട്രേഷൻ. അതേസമയം പ്രവാസികളെ മടക്കികൊണ്ടുവരേണ്ട ചുമതല കേന്ദ്ര സർക്കാറിനാണ്.
മടങ്ങിയെത്തുന്നവരുടെ കണക്ക് ശേഖരിക്കുന്നതിനും ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്തുന്നതിനും മുൻഗണന അർഹിക്കുന്നവരുടെ പട്ടിക തയാറാക്കാനുമാണ് രജിസ്ട്രേഷൻ എന്നും നോർക്ക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.