നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി : പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി താലൂക്ക് അദാലത്ത് മെയ് മൂന്നിന്
text_fieldsതിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകള്‍ക്കായി 2025 മെയ് മൂന്നിന് (ശനിയാഴ്ച) അദാലത്ത് സംഘടിപ്പിക്കുന്നു. തിരുവല്ലയിലുളള പത്തനംതിട്ട ജില്ലാ ഡയറ്റ് ഹാളിൽ (ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ) രാവിലെ 10 മണി മുതലാണ് അദാലത്ത്.
ഓൺലൈൻനിൽ പേര് രജിസ്റ്റർ ചെയ്ത 100 പേർക്കായിരിക്കും പങ്കെടുക്കാൻ അവസരമുണ്ടാകുക. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് മെയ് രണ്ടിനു മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്കായി സംസ്ഥാന സർക്കാർ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് "സാന്ത്വന".
വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക. മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.
മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 8281004904, 9188492339, 8281004903 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.