നോര്‍ക്ക റൂട്ട്സ് യു.കെ റിക്രൂട്ട്മെന്റ് നാളെ മുതല്‍
text_fieldsതിരുവനന്തപുരം: യു.കെ (യുനൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് നാളെ കൊച്ചിയില്‍ തുടക്കമാകും. ഒക്ടോബര്‍ 10, 11, 13, 14, 20, 21 തീയതികളിലായി ഹോട്ടല്‍ ലേ-മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഒക്ടോബര്‍ 17, 18 ന് കര്‍ണ്ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്.
നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന ഐ.ഇ.എൽ.ടി.എസ്/ ഒ.ഇ.ടി യു.കെ സ്കോറും ഉളള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എൽ.ടി.എസ്/ ഒ.ഇ.ടി യോഗ്യത ഇല്ലാത്തവര്‍ക്കും ഈ പരീക്ഷക്ക് തയാറെടുക്കുന്നവർക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്.
ജനറൽ മെഡിക്കൽ ആൻഡ് സർജിക്കൽ/ എമർജൻസി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെന്റൽ ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
നഴ്സിങ് കൗൺസിൽ രജിസ്ട്രേഷന് ശേഷം സൈക്കിയാട്രിക് വാർഡിൽ കുറഞ്ഞത് ആറ് മാസം എക്സ്പീരിയൻസുള്ള ഉദ്യോഗാർഥികൾ (ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് പരീക്ഷക്ക് തയാറെടുക്കുന്നവര്‍) തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ ഒ.ഇ.ടി ട്രൈനിങ്ങും പരീക്ഷാഫീസും എൻ.എച്ച.എസ് ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ് പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്മെന്റ് പൂർണമായും സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ് സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്. അല്ലെങ്കില്‍ +91-8138087773 എന്ന വാട്സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.