മലയാളികളുടെ വിവരം ശേഖരിക്കുന്നു; കേരളത്തിൽനിന്നുള്ള വിമാനങ്ങളും റദ്ദാക്കി
text_fieldsതിരുവനന്തപുരം: ഖത്തറിൽ കഴിയുന്ന മലയാളികളുടെ എണ്ണം ഉൾെപ്പടെയുള്ള വിവരങ്ങൾ ശേഖരിക്കാൻ നോർക്ക നടപടി തുടങ്ങി. ഖത്തറിൽ രൂപെപ്പട്ട പുതിയ പ്രതിസന്ധി കണക്കിെലടുത്താണ് നോർക്കയുടെ ഇടപെടൽ. ഖത്തറിലെ ഇന്ത്യൻ എംബസിയുമായും വിവിധ മലയാളി അസോസിയേഷനുമായും നോർക്ക അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നാണ് ഖത്തർ മലയാളികൾ നോർക്ക അധികൃതർക്ക് നൽകിയ വിവരം. ആറുലക്ഷം ഇന്ത്യക്കാർ ഖത്തറിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ മൂന്നരലക്ഷം പേരും മലയാളികളാണ്. എന്നാൽ, കൃത്യമായ വിവരം ശേഖരിക്കാനാണ് നോർക്കയുടെ ശ്രമം. പ്രതിസന്ധി നിരീക്ഷിക്കുന്നതായും ആവശ്യം വരുേമ്പാൾ വേണ്ട ഇടപെടലുകളുണ്ടാവുമെന്നും നോർക്ക അധികൃതർ വ്യക്തമാക്കി. അതിനിടെ, ഖത്തറുമായി നയതന്ത്രം വേർപെടുത്തിയ രാജ്യങ്ങളുടെ വിമാനങ്ങൾ സർവിസ് നിർത്തിയത് മലയാളികളെ പ്രതിസന്ധിയിലാക്കി.
കേരളത്തിൽനിന്ന് ദോഹയിലേക്ക് സർവിസ് നടത്തുന്ന എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബൈ, ഗൾഫ് എയർ തുടങ്ങിയ വിമാനങ്ങളാണ് സർവിസ് നിർത്തിയത്. വിമാന സർവിസ് ഒറ്റയടിക്ക് നിർത്തിയത് സന്ദർശന വിസയിൽ ഉൾെപ്പടെ ഖത്തറിലേക്ക് പുറപ്പെട്ട മലയാളികളെ ആശങ്കയിലാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നാണ് ഇൗ വിമാനങ്ങൾ സർവിസ് നടത്തിയിരുന്നത്. എയർ ഇന്ത്യ, ഖത്തർ എയർേവയ്സ്, കുവൈത്ത് എയർവേയ്സ് തുടങ്ങിയവ ഖത്തറിലേക്ക് സർവിസ് നടത്തുന്നുണ്ട്. യു.എ.ഇ ആസ്ഥാനമായ വിമാനക്കമ്പനികളാണ് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽനിന്ന് പ്രധാനമായും ഖത്തറിലേക്ക് സർവിസ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.