ഇതരസംസ്ഥാനങ്ങളിൽനിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് നോർക്ക രജിസ്ട്രേഷൻ തുടങ്ങും
text_fieldsതിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി രജിസ ്ട്രേഷൻ തുടങ്ങുമെന്ന് നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റ് തിങ്കള ാഴ്ച പ്രവർത്തനം തുടങ്ങും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെയും അവിടെ പഠിക്കുന്ന വിദ്യാർഥികളുടെയും വിവരങ്ങൾ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിദേശ രാജ്യങ്ങളിലുള്ളവർക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. രാവിലെ 11 മണി വരെ 161 രാജ്യങ്ങളില്‍ നിന്നായി 165631 പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും അധികം പേര്‍ രജിസ്റ്റര്‍ ചെയ്തത്. 65608 പേര്‍. സൌദിയില്‍ നിന്ന് 20755 പേരും ഖത്തറില്‍ നിന്ന് 18392 പേരും കുവൈറ്റില്‍ നിന്ന് 9626 പേരും ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ഒമാനില്‍ നിന്ന് 7286ഉം ബഹറൈനില്‍ നിന്ന് 3451 പേരും മാലിദ്വീപില്‍ നിന്ന് 1100 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം വരെ ആളുകൾ വിദേശത്തുനിന്ന് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. രജിസ്ട്രേഷൻ അനുസരിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും.
കൊണ്ടുവരേണ്ടവരുടെ മുൻഗണന പട്ടിക സംബന്ധിച്ച നിർദേശങ്ങൾ തയാറാക്കി കേന്ദ്ര സർക്കാറിന് നൽകിയിട്ടുണ്ട്. സൗജന്യമായോ ഏറ്റവും കുറഞ്ഞ ചെലവിലോ കൊണ്ടുവരാൻ തയാറാകണമെന്നാണ് ആവശ്യം. ഇതിനായി ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും വരദരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.