സെമിനാറിൽ ബീഫ് കട്ട്ലറ്റ്; കുസാറ്റിൽ ഉത്തരേന്ത്യൻ വിദ്യാർഥികളുടെ പ്രതിഷധം
text_fieldsകളമശ്ശേരി: സെമിനാറിൽ ബീഫ് കട്ട്ലെറ്റ് വിളമ്പി എന്നാരോപിച്ച് ഉത്തരേന്ത്യൻ വിദ്യാർഥികൾ കൊച്ചി സർവ്വകലാശാല അഡ്മിനിസ്ട്രിറ്റിവ് ഓഫിസിന് മുൻപിൽ പ്രതിഷേധിച്ചു. കുട്ടനാട്ടിലെ സ്കൂൾ ഓഫ് എൻജിനീയറിങ് കോളജിൽ ഡിജിറ്റിൽ ബാങ്കിങിൽ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സംഘടന സംഘടിപ്പിച്ച സെമിനാറിനിടെ ബീഫ് കട്ട്ലറ്റ് വിതരണം ചെയ്തെന്നാണ് ആരോപണം. കട്ട്ലറ്റ് കഴിച്ചതിനെത്തുടർന്ന് രണ്ടു കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതായും വിദ്യാർഥികൾ പരാതി ഉന്നയിച്ചു. വിഷയത്തിൽ ആലപ്പുഴ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പ്രതിഷേധിക്കാനെത്തിയ വിദ്യാർഥികൾ പറഞ്ഞു.
അനുമതിയില്ലാതെ സരസ്വതി പൂജയും ഘോഷയാത്രയും നടത്തിയതിന് കുട്ടനാട്ടിലെ ഒന്നാം വർഷ ബിടെക് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിരുന്നു. നടപടി പിറ്റേന്ന് പിൻവലിച്ചെങ്കിലും വിഷയവും പ്രതിഷേധത്തിൽ ഉന്നയിച്ചു. 200 ഓളം ഉത്തരേന്ത്യൻ വിദ്യാർഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധവുമായി അഡ്മിനിസ്ട്രിറ്റിവ് ഓഫിസിന് മുന്നിൽ എത്തിയത്.
സരസ്വതി പൂജക്ക് അനുമതി നിഷേധിച്ച പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണം, കാൻറീൻ വെജിറ്റേറിയനെന്നും നോൺ വെജിറ്റോറിയനെന്നും തരംതിരിച്ച് പ്രത്യേക സംവിധാനം ഒരുക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യം. വൈസ് ചാൻസലറുടെ അഭാവത്തിൽ പ്രോ. വി സിയുമായി പ്രതിഷേധക്കാർ ചർച്ച നടത്തി. വി.സി എത്തിയശേഷം ഇക്കാര്യത്തിൽ അന്വേഷണ സമിതിയെ ചുമതലപ്പെടുത്താമെന്ന് പി.വി.സി വിദ്യാർഥികള അറിയിച്ചു.
എന്നാൽ തീരുമാനം ഒരു വിഭാഗം അംഗീകരിച്ചില്ല. തുടർന്ന് ക്ലാസുകൾ ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്ന് അറിയിച്ചു വിദ്യാർഥികൾ പിരിഞ്ഞു. സരസ്വതി പൂജക്ക് ഉപാധികളോടെ അനുമതി നൽകിയിരുന്നതായാണ് കുട്ടനാട് പ്രിൻസിപ്പൽ പറഞ്ഞത്. എന്നാൽ ഉപാധികൾ ലംഘിച്ച് പൂജയും ഘോഷയാത്രയും നടത്തിയത് അച്ചടക്ക ലംഘനമാണെന്നും മാതൃകപരമായ നടപടിയെന്ന നിലയിൽ വിദ്യാർഥിെയ സസ്പെൻറ് ചെയ്യുകയായിരുന്നു. മാപ്പപേക്ഷയെ തുടർന്ന് സസ്പെൻഷൻ പിൻവലിച്ചു. സെമിനാറിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണം പ്രത്യേകം വിതരണം ചെയ്തിരുന്നതായും പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് സർവകലാശാലയിൽ പോലിസും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.