സി.പി.എമ്മിെൻറ എല്ലാ നിലപാടുകളും ഇന്നത്തെ സമൂഹത്തിൽ നടപ്പാക്കാനാകില്ല –ബേബി
text_fieldsതിരുവനന്തപുരം: സി.പി.എമ്മിെൻറ എല്ലാ നിലപാടുകളും ഇന്നത്തെ സമൂഹത്തിൽ നടപ്പാക്കാൻ കഴിയുമെന്ന് കരുതുന്നിെല്ലന്ന് പി.ബി അംഗം എം.എ. ബേബി. സി.പി.എമ്മിന് പല നിലപാടുണ്ട്. സ്ത്രീതുല്യതയുടെ പ്രശ്നമുണ്ട്. പക്ഷേ, പുരുഷാധിപത്യസമൂഹത്തിലാണ് നാം ജീവിക്കുന്നത്. ആ പുരുഷാധിപത്യ പ്രവണതകൾക്ക് എതിരായ ആശയപ്രചാരണം വേണം. സുപ്രീംേകാടതി വിധി വന്നശേഷം ആ വിധി എന്താണെന്ന് നോക്കിയിട്ടാണ് അത് നടപ്പാക്കുക. എല്ലാവരും സ്വാഗതം ചെയ്യുന്ന വിധിയാണെങ്കിൽ പിന്നെ കുഴപ്പമില്ല. ചിലർക്ക് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ സമവായം ഉണ്ടാക്കി മാത്രമേ വിധി നടപ്പാക്കാൻ കഴിയൂവെന്നും അദ്ദേഹം ഒരു വാർത്താചാനലിനോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.