പാർലമെൻറ് പാസാക്കിയതുകൊണ്ടുമാത്രം നിയമം ശിരസ്സാവഹിക്കാനാകില്ല–മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പാര്‍ലമെൻറിെൻറ ഇരുസഭകളും പാസാക്കി എന്ന ഒറ്റ കാരണം കൊണ്ട് ഒരു നിയമത്തെ എല്ലാവരും ശിരസ്സാവഹിച്ചുകൊള്ളണമെന്ന് കല്പന പുറപ്പെടുവിക്കുന്നത് ഉയര്‍ന്ന ജനാധിപത്യമൂല്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനയും അതിെൻറ അന്തഃസത്തയുമാണ് പരമപ്രധാനം. ഇതിലുപരിയായി ഒരു നിയമനിർമാണത്തിനും സ്ഥാനം നല്കാന് കഴിയില്ല. പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വ ഭേദഗതി നിയമം വഴി ഭരണഘടനയുടെയും ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാന തത്ത്വങ്ങളെ വെല്ലുവിളിക്കുന്ന ആശയങ്ങളാണ് നിയമപ്രാബല്യം നേടിയത്. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ്. കേവലം നിയമനിർമാണ സഭകളിലെ ഭൂരിപക്ഷം കൊണ്ടുമാത്രം അത് തകർക്കാന്‍ സാധ്യമല്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് നിയന്ത്രണവും ഏതെങ്കിലും വിഭാഗത്തിന് പൗരത്വത്തിന് കൂടുതല്‍ പരിഗണനയും നല്കുന്നിടത്ത് മതേതരഭാവം നഷ്ടപ്പെടും. നാനാത്വത്തില്‍ ഏകത്വമെന്ന മൂല്യം നഷ്ടപ്പെട്ടാല്‍ രാഷ്ട്രത്തിെൻറ ശൈഥില്യത്തിലേക്ക് നയിക്കും. അത് ഒഴിവാക്കാൻ ഇത്തരം മൂല്യങ്ങളെ മുന്നോട്ടുവെക്കുന്ന നിയമങ്ങളും പരിരക്ഷകളും ഉണ്ടായേ പറ്റൂ. മതവിവേചനരീതിയിെല ഭേദഗതി അന്താരാഷ്ട്ര സമൂഹത്തില്‍തന്നെ നാടിനെക്കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളിലും പൗരത്വ ഭേദഗതി നിയമം ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലര്ത്തുമെന്ന കടമ നിര്‍വഹിക്കുന്നതില്‍നിന്ന് അണുകിട പോലും പിന്തിരിയില്ല. മതപരമായ വിവേചനം ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയുള്ള നിയമത്തിനെതിരെ ജാതി-മത-പ്രാദേശിക വേര്‍തിരിവുകള്‍ക്കതീതമായി അഭിപ്രായരൂപവത്കരണവും പ്രതിഷേധവുമാണ് നടക്കുന്നത്. ഇവ സമാധാനപരമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താനും ഏതെങ്കിലും തരത്തിലുള്ള മതമൗലികവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സമരത്തില്‍ അണിനിരക്കുന്ന ജനത പ്രഖ്യാപിക്കുന്ന സ്ഥിതിയും ഉണ്ട്.
എത്ര ഭീകരമായ പ്രത്യാക്രമണങ്ങള്‍ ഉണ്ടായാലും അണഞ്ഞുപോകാത്ത വെളിച്ചമാണ് ജനാധിപത്യത്തിെൻറയും മതനിരപേക്ഷതയുടെയും സാമൂഹിക-സാമ്പത്തിക നീതിയുടെയും മൂല്യങ്ങളും തത്ത്വങ്ങളും എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രയാണത്തിലെ ഒരു ചുവടുവെപ്പാണ് കേരളത്തിലെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ടുള്ള ഒരുമയും ഇവിടെ ഈ സഭ പരിഗണിക്കുന്ന പ്രമേയവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളെല്ലാം പ്രത്യേക ദിശയിലും പ്രത്യേക വിഭാഗത്തിന് എതിരുമാണ്. മുത്തലാഖ്, കശ്മീർ പ്രശ്നങ്ങളിൽ ഇത് വ്യക്തമായി. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്നവരെ രണ്ടാംകിട പൗരന്മാരാക്കുന്നത് കൂടിയാണ് പൗരത്വ ഭേദഗതി നിയമം. ആർ.എസ്.എസിെൻറ അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ആർഷഭാരത സംസ്കാരമല്ല, ഹിറ്റ്ലറുടെ ആശയമാണ് ആർ.എസ്.എസ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സങ്കുചിതലാഭത്തിന് വേണ്ടി നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു -രാജഗോപാൽ
തിരുവനന്തപുരം: രാജ്യത്തിെൻറ നന്മക്കല്ല, സങ്കുചിതമായ രാഷ്ട്രീയലാഭത്തിനുവേണ്ടി പൗരത്വ ഭേദഗതി നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ബി.ജെ.പി അംഗം ഒ. രാജഗോപാൽ നിയമസഭയിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസാരത്തിലുടനീളം പ്രമേയത്തിനെതിരായ പരാമര്ശങ്ങളായിരുന്നെങ്കിലും പ്രമേയത്തെ അനുകൂലിക്കുന്നതായോ എതിര്ക്കുന്നതായോ വ്യക്തമാക്കാതെയാണ് രാജഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചത്. ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിെൻറ പേരില്‍ രാജ്യത്തെ വിഭജിച്ചതെന്ന് രാജഗോപാല്‍ ആരോപിച്ചു. ഇന്ന മതക്കാരേ രാജ്യത്ത് പാടുള്ളൂവെന്ന് ആരും പറഞ്ഞിട്ടില്ല. ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മുസ്ലിംകള്ക്ക് എതിരാണെന്നാണ് പ്രചാരണം. അബ്ദുൽ കലാമിനെ രാഷ്ട്രപതിയാക്കിയത് ബി.ജെ.പിയാണെന്ന് ഈ വിമര്‍ശകര്‍ ഓര്‍ക്കണമെന്നും രാജഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.