കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല; നേതൃത്വത്തെ പഠിപ്പിക്കാൻ താനില്ലെന്ന് തരൂർ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂർ എം.പി. ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. മത്സരിക്കാൻ മറ്റുള്ളവർ മുന്നോട്ടു വരട്ടെ. മത്സരം ഗുണമേ ചെയ്യൂവെന്നും തരൂർ പറഞ്ഞു.
ഏത് സമയത്താണ് തെരഞ്ഞെടുപ്പ് വേണ്ടതെന്നത് പ്രധാനമാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സരം വേണോയെന്ന് രണ്ടഭിപ്രായമുണ്ട്. എങ്ങനെ പ്രവർത്തിക്കണമെന്ന് നേതൃത്വത്തെ പഠിപ്പിക്കാൻ താനില്ലെന്നും തരൂർ വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വം അവഗണിക്കുമെന്ന പ്രചാരണത്തെ അപ്രസക്തമാക്കി കൊണ്ട് പ്ലീനറി സമ്മേളനത്തിന്‍റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ ശശി തരൂരിനെ പാർട്ടി ഉൾപ്പെടുത്തിയിരുന്നു. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവില്‍ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിലാണ് തരൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്ലീനറി സമ്മേളനത്തിലൂടെ പാര്‍ട്ടി ഉടച്ച് വാര്‍ക്കപ്പെടുമ്പോള്‍ തരൂര്‍ എങ്ങനെ പരിഗണിക്കപ്പടുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരത്തോടെയാണ് തരൂർ നേതൃത്വവുമായി അകലുന്നത്.
തുടർന്ന്, കേരളത്തിൽ നടത്തിയ പ്രവർത്തനം വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള ചില എം.പിമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.