Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജഡ്​ജിമാരുടെ ശമ്പളം...

ജഡ്​ജിമാരുടെ ശമ്പളം പിടിക്കരുതെന്നാവശ്യപ്പെട്ട്​ ഹൈകോടതിയുടെ കത്ത്​

text_fields
bookmark_border
ജഡ്​ജിമാരുടെ ശമ്പളം പിടിക്കരുതെന്നാവശ്യപ്പെട്ട്​ ഹൈകോടതിയുടെ കത്ത്​
cancel

കൊച്ചി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജഡ്​ജിമാരുടെ ​ശമ്പളം പിടിക്കരുതെന്ന്​ ഹൈകോടതിയുടെ കത്ത്​ . ജഡ്​ജിമാർക്ക്​ ഭരണഘടനപരമായ അവകാശങ്ങളുണ്ട്​. അതിനാൽ ചീഫ്​ ജസ്​റ്റിസിനെയും മറ്റു ജഡ്​ജിമാരെയും ശമ്പളം പിടിക് കുന്നതിൽനിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ ഹൈകോടതി രജിസ്​​ട്രാർ ജനറൽ തിങ്കളാഴ്​ച ധനകാര്യ സെക്രട്ടറിക്ക്​ കത്തയച്ചു.

ഏപ്രിൽ മുതൽ അഞ്ചുമാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്​ ആറുദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തി​​​െൻറ പശ്ചാത്തലത്തിലാണ്​ കത്ത്​. എന്നാൽ ഹൈകോടതിയിലെ മറ്റു ജീവനക്കാരുടെ കാര്യം കത്തിൽ സൂചിപ്പിക്കുന്നില്ല.

സർക്കാർ ശമ്പളം പിടിക്കുന്നതിനെതിരെ ഒരു വിഭാഗം ജീവനക്കാരുടെ സംഘടനകൾ ഹൈകോടതിയെ സമീപിച്ചിരുന്നു. സർക്കാർ ഉത്തരവ്​ കോടതി താൽകാലികമായി സ്​റ്റേ ചെയ്യുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtjudgeskerala newscoronamalayalam newsSalary cutcovid 19
News Summary - Not Cut Judges Salary Highcourt -Kerala news
Next Story