ഫ്രാങ്കോയെേപ്പാലുള്ളവർക്ക് സംരക്ഷണമൊരുക്കലല്ല സന്യാസ സമൂഹത്തിെൻറ കടമ –ലൂസി കളപ്പുര
text_fieldsതൃശൂർ: ബിഷപ് ഫ്രാങ്കോയെ പ്പോലുള്ളവരുടെ തെറ്റുകൾക്ക് സംരക്ഷണമൊരുക്കുകയും പുരോഹിത വർഗത്തിെൻറ പീഡനമനുഭവിച്ച് കണ്ണീരൊഴുക്കുകയുമല്ല സന്യാസ ജീവിതമെന്ന് സിസ്റ്റർ ലൂസി കളപ്പുര. എല്ലാ തെറ്റുകൾക്കും തിന്മകൾക്കും സംരക്ഷണമൊരുക്കുന്ന സംവിധാനമായി കത്തോലിക്ക സഭ നേതൃത്വം മാറിയെന്നും അവർ ആരോപിച്ചു.
പാവറട്ടിയിലെ നഴ്‌സിങ് വിദ്യാർഥിനി ജിസമോളുടെ ദുരൂഹമരണത്തിെൻറ 15ാം വാർഷികത്തിൽ തൃശൂരിൽ മാതാവ് ബിന്നി ദേവസ്യ നടത്തിയ ധർമ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലൂസി കളപ്പുര.
ബിഷപ് ഫ്രാങ്കോയും ഫാ. പോൾ പയ്യപ്പിള്ളിയും കത്തോലിക്ക സഭയുടെ ജീർണപ്രതീകങ്ങളാണ്. ഇവർക്കുവേണ്ടി മഠത്തിൽ കണ്ണീരൊഴുക്കി ജീവിക്കുന്ന കന്യാസ്ത്രീകൾ യഥാർഥ ധർമമല്ല സ്വീകരിക്കുന്നത്. ജിസമോളുടെ മരണത്തിലെ ഓരോ സാഹചര്യങ്ങളും പരിശോധിച്ചാൽ തെറ്റുകളെന്തെന്ന് വ്യക്തമാവും.
ജനുവരി നാലിന് ഈ കേസ് കോടതി പരിഗണിക്കുമ്പോൾ, ഉള്ളിലൊതുക്കി വെച്ചിരിക്കുന്ന സത്യം തുറന്നുപറയാൻ കന്യാസ്ത്രീകൾ തയാറായില്ലെങ്കിൽ, ലോകം നിങ്ങളെ നോക്കി പല്ലിളിക്കുമെന്നും ലൂസി പറഞ്ഞു.
'കക്കായ്' മനുഷ്യാവകാശ സംഘടന ചീഫ് കോഓഡിനേറ്റർ ശ്രീധരൻ തേറമ്പിൽ, ജി. ഷാനവാസ്, സന്തോഷ് അറക്കൽ, കെ.സി.ആർ.എം നേതാക്കളായ ജോർജ് മൂലേച്ചാലിൽ, ആക്ഷൻ കൗൺസിൽ സെക്രട്ടറി ജോർജ് ജോസഫ്, ട്രഷറർ ആൻറോ മാങ്കൂട്ടം, ജോണി വർഗീസ്, പി.എം. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.