വധുവിന്‍റെ ബന്ധു എന്ന നിലയിലാണ് നിയാസ് കൃത്യത്തില്‍ പങ്കെടുത്തത് -ഡി.വൈ.എഫ്.ഐ
text_fieldsകോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ഡി.വൈ.എഫ്.ഐ. പാർട്ടി പ്രവര്‍ത്തകന്‍ നിയാസ് വധുവിന്‍റെ ബന്ധു എന്ന നിലയിലാണ് കൃത്യത്തില്‍ പങ്കെടുത്തത്. സംഭവമറിഞ്ഞയുടന്‍ സംഘടന ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ബന്ധുവായ ഇഷാനേയും പുറത്താക്കിയിട്ടുണ്ട്. പ്രധാനപ്രതിയും വധുവിന്‍റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതാവായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
വധുവിന്‍റെ പിതാവ് ചാക്കോയും പരമ്പരാഗത കോണ്‍ഗ്രസ് അനുഭാവിയും പ്രവര്‍ത്തകനുമാണ്. വധുവിന്‍റെ ഉമ്മ രഹ്നയുടെ കുടുംബവും അറിയപ്പെടുന്ന കോണ്‍ഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയര്‍ത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.
സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. വീഴ്ചവരുത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.