ഒഴിവുകൾ നികത്തുന്നില്ല; ജോ. ആർ.ടി.ഒ ഒാഫിസുകളിൽ ഫയലുകൾ കുമിയുന്നു
text_fieldsമലപ്പുറം: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ആർ.ടി.ഒമാരുടെയും ജോയിൻറ് ആർ.ടി.ഒമാരുടെയും ഒഴിവുകൾ നികത്താതെ കിടക്കുന്നതിനാൽ ജനം വലയുന്നു. ഒഴിവുകൾ നികത്തുന്നതിനാവശ്യമായവരുടെ പട്ടിക ട്രാൻസ്പോർട്ട് കമീഷണറുടെ ഒാഫിസിൽ നിന്ന് പോയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ഇത് ഗതാഗത മന്ത്രിയുടെ ഒാഫിസിൽ അനക്കമില്ലാതെ കിടക്കുകയാണ്. കോഴ വാങ്ങി നിയമനം നടത്തുന്നതിന് വേണ്ടിയാണ് ഇത് വൈകിപ്പിക്കുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഇക്കാരണത്താൽ നൂറുകണക്കിനാളുകൾ നിേത്യനയെത്തുന്ന ഒാഫിസുകൾ താളം തെറ്റിയാണ് പ്രവർത്തിക്കുന്നത്.
ഏഴ് സ്ഥലങ്ങളിലാണ് ഒാഫിസർമാരുടെ കുറവുള്ളത്. പലയിടങ്ങളിലും എം.വി.െഎമാർക്കാണ് ചുമതല. ഏറ്റവും തിരക്കു പിടിച്ച ഒാഫിസുകളിൽപെട്ട തിരുവനന്തപുരം, തൃശൂർ, തിരൂർ എന്നിവിടങ്ങളിൽ േജായിൻറ് ആർ.ടി.ഒമാരില്ലാത്തത് കാരണം നിരവധി ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. മറ്റ് ഒാഫിസുകളിലെ എം.വി.െഎമാരിൽ ചിലർക്ക് ചുമതല നൽകിയാണ് ഇവ പ്രവർത്തിക്കുന്നത്. തിരൂരിൽ പൊന്നാനി ജോയിൻറ് ആർ.ടി.ഒക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. പൊന്നാനിയിൽ തന്നെ പിടിപ്പത് ജോലിയുള്ളതിനാൽ തിരൂരിലെത്തുക ബുദ്ധിമുട്ടാണ്. ഇത് രണ്ടും വലിയ ഒാഫിസുകളായതിനാൽ കടുത്ത പ്രയാസമാണ് ഉദ്യോഗസ്ഥരും അനുഭവിക്കുന്നത്.
ട്രാൻസ്പോർട്ട് കമീഷണറുടെ ഒാഫിസിൽ ജോലിയുള്ള വനിതയെ ട്രൈബ്യൂണലിെൻറ പ്രത്യേക ഉത്തരവു പ്രകാരമാണ് പാറശ്ശാലയിൽ നിയമിച്ചത്. ഇതിന് പുറമെ റോഡ് സുരക്ഷയുടെ ചുമതല വഹിക്കുന്ന എംഫോഴ്സ്മെൻറ് ആർ.ടി.ഒയുടെ ഒഴിവ് തൃശൂരിലുണ്ട്. പ്രധാന ഒാഫിസുകളിലൊന്നായിട്ടും ഇവിടെ നിയമനം നടന്നിട്ടില്ല. എം.വി.െഎമാരുടെ ഒഴിവുകളും പല ജില്ലകളിലും നികത്തപ്പെടാതെ കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.