കോൺഗ്രസിന്റെ കള്ളപ്പണം കണ്ടെത്താത്തത് പൊലീസ് അനാസ്ഥ -കെ. സുരേന്ദ്രൻ
text_fieldsപാലക്കാട്: പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പൊലീസിന്റെ അനാസ്ഥ കാരണമാണ് ഹോട്ടലിലെ കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹോട്ടലിലെ മുഴുവൻ മുറികളും എന്തുകൊണ്ടാണ് പരിശോധിക്കാതിരുന്നത്? 12 മുറികൾ മാത്രമാണ് പരിശോധിച്ചത്. കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് പൊലീസ് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആവശ്യമായ സേനയെ സജ്ജീകരിക്കാതിരുന്നത്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം കൊടുത്തത് പൊലീസാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി നേതാക്കള്‍ എത്തിയതിൽ അസ്വാഭാവികതയില്ല -സി. കൃഷ്ണകുമാർ
പാലക്കാട്: ബി.ജെ.പി നേതാക്കള്‍ ഹോട്ടലിൽ എത്തിയതിൽ അസ്വാഭാവികതയില്ലെന്ന് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു. അതിൽ ഒരു സി.പി.എം-ബി.ജെ.പി ഡീലുമില്ല. ഷാഫി പറമ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.