ചീഫ് സെക്രട്ടറിയുടെ ലേഖനം വായിച്ചില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനം വായിച്ചിട്ടിെല്ലന്നും വായിച ്ചശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശൂന്യവേളയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് മാവോവാദിവേട്ടയുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ ലേഖനം ഉന്നയിച്ചത്.
സര്‍ക്കാർ നയങ്ങള്‍ വ്യക്തമാക്കേണ്ട വ്യക്തിയാണ് ചീഫ് സെക്രട്ടറിയെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, കേരളത്തില്‍ അടിയന്തരാവസ്ഥയാണോ എന്നും ചോദിച്ചു. ആയുധധാരികളായ മാവോവാദികൾക്ക് ഭരണഘടനാ അനുച്ഛേദം 21 ബാധകമല്ലെന്നാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. ഈ അനുച്ഛേദം ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള മൗലികാവകാശമാണ്. സാധാരണ അടിയന്തരാവസ്ഥ സമയത്താണ് ഇത് റദ്ദാക്കാറുള്ളത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
തുടർന്നാണ് ലേഖനം വായിച്ചിട്ട് മറുപടി നൽകാമെന്ന നിലപാട് മുഖ്യമന്ത്രി എടുത്തത്. മാവോവാദികൾ തന്നെയാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. മാവോവാദികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പൊലീസ് വെടിെവെച്ചന്നൊക്കെയാണല്ലോ ഇപ്പോഴത്തെ പ്രചാരണം. പൊലീസ് റോന്തുചുറ്റുമ്പോള്‍ അവരാണ് വെടിെവച്ചത്. പൊലീസും തിരിച്ചുവെടിെവച്ചിട്ടുണ്ട്. അത് സ്വയരക്ഷക്കായായിരുെന്നന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.